തിരുവനന്തപുരം: പേപ്പാറയില്‍ അക്കേഷ്യ മരങ്ങള്‍ നടുന്നത് വിലക്കി വനം മന്ത്രി കെ. രാജു. അക്കേഷ്യ തൈകളുമായെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥരോട് നടേണ്ടെന്ന നിര്‍ദേശം നല്‍കി. നാട്ടുകാരുടെ പ്രതിഷേധം കണക്കിലെടുത്താണ് നടപടി.
ഹരിത കേരളം പദ്ധതിയുടെ ഭാഗമായി ജലം ഊറ്റിയെടുക്കുന്ന അക്കേഷ്യ, യൂക്കാലിപ്റ്റസ്, ഗ്രാന്‍ഡിസ് മുതലായ മരങ്ങള്‍ പാടില്ലെന്നു സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. സംസ്ഥാനത്ത് സര്‍ക്കാര്‍ ഭൂമിയിലുള്ള ഇത്തരം മരങ്ങള്‍ വെട്ടിക്കളഞ്ഞ് പകരം നല്ല മരങ്ങള്‍ വെച്ചുപിടിപ്പിക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചിരുന്നു.












