തിരുവനന്തപുരം: ലോക പരിസ്ഥിതി ദിനത്തില്‍ ഒരു കോടി വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിക്കാനുള്ള പരിപാടിക്ക് നേതൃത്വം നല്‍കിയതിന് മുഖ്യമന്ത്രി പിണറായി വിജയനെ കേന്ദ്ര വനം പരിസ്ഥിതി മന്ത്രി ഡോ. ഹര്‍ഷ് വര്‍ധന്‍ അഭിനന്ദിച്ചു. വിദ്യാര്‍ത്ഥികള്‍, യുവജനങ്ങള്‍, സന്നദ്ധ സംഘടനകള്‍, സര്‍ക്കാര്‍ സര്‍ക്കാരിതര ഏജന്‍സികള്‍, മതസംഘടനകള്‍ എന്നിവരുടെ പങ്കാളിത്തത്തോടെയാണ് കേരളം പച്ചപിടിപ്പിക്കാനുള്ള ഈ പദ്ധതി നടപ്പാക്കുന്നത്. പ്രകൃതി സംരക്ഷിക്കാനുള്ള ഈ പ്രവര്‍ത്തനത്തില്‍ പങ്കാളികളായ എല്ലാവരേയും മുഖ്യമന്ത്രിക്ക് അയച്ച കത്തില്‍ കേന്ദ്രമന്ത്രി അഭിനന്ദിച്ചു.
Discussion about this post