പത്തനംതിട്ട: തിരുവാഭരണ പാതയില്‍ വൃക്ഷതൈകള്‍ നട്ടുവളര്‍ത്തുന്നതിന് ജില്ലാ പഞ്ചായത്ത് നടപ്പാക്കുന്ന ശരണപാതയില്‍ തണല്‍മരം പദ്ധതിയുടെ ഉദ്ഘാടനം വടശേരിക്കരയിലെ തീര്‍ഥാടന പാതയില്‍ മന്ദാരതൈ നട്ട് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ നിര്‍വഹിച്ചു.
തിരുവാഭരണപാതയിലെ പന്തളം മുതല്‍ ളാഹ വരെയുള്ള ഭാഗത്ത് തണല്‍മരങ്ങള്‍ പുഷ്പഫലവൃക്ഷങ്ങള്‍ എന്നിവ നട്ട് പാത മനോഹരമാക്കുകയും പന്തളത്ത് എത്തുന്ന തീര്‍ഥാടകര്‍ക്ക് പരമ്പാരഗത പാതയിലൂടെ കാല്‍നടയായി പോകുന്നതിന് സൗകര്യമൊരുക്കുകയുമാണ് പദ്ധതിയിലൂടെ ജില്ലാ പഞ്ചായത്ത് ലക്ഷ്യമിടുന്നത്. തീര്‍ഥാടക പാതയോരങ്ങളില്‍ തണല്‍ മരങ്ങളും ഫലവൃക്ഷങ്ങളും നടുന്നതിലൂടെ തീര്‍ഥാടകര്‍ക്ക് വിശ്രമിക്കുന്നതിന് സൗകര്യം ലഭിക്കും. 11111 തൈകളാണ് നട്ടുവളര്‍ത്തുന്നത്. തൊഴിലുറപ്പു പദ്ധതിയിലൂടെ തൈകള്‍ക്ക് സംരക്ഷണ വേലി നിര്‍മിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ദേവസ്വം ബോര്‍ഡ്, റവന്യു വകുപ്പ്, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, ശുചിത്വ മിഷന്‍, തൊഴിലുറപ്പു പദ്ധതി, കൃഷിഎന്‍ജിനിയറിംഗ് വിഭാഗം, സാമൂഹ്യ വനവത്ക്കരണ വിഭാഗം, അയ്യപ്പസേവാസംഘം, സാമൂഹ്യ, സാംസ്‌കാരിക, സന്നദ്ധ സംഘടനകള്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് പദ്ധതി നടപ്പാക്കുന്നത്.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി, ജില്ലാ കളക്ടര്‍ ആര്‍.ഗിരിജ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോര്‍ജ് മാമ്മന്‍ കൊണ്ടൂര്‍, വടശേരിക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മണിയാര്‍ രാധാകൃഷ്ണന്‍, അയ്യപ്പസേവാ സംഘം സംസ്ഥാന വൈസ് പ്രസിഡന്റ് വി.കെ രാജഗോപാല്‍, തിരുവാഭരണപാത സംരക്ഷണ സമിതി ചെയര്‍മാന്‍ അഡ്വ. ഹരിദാസ് തുടങ്ങിയവര്‍ വൃക്ഷതൈകള്‍ നട്ടു. ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക സന്നദ്ധ സംഘടനാ പ്രതിനിധികള്‍, അയ്യപ്പസേവാസംഘം, തിരുവാഭരണപാത സംരക്ഷണ സമിതി പ്രതിനിധികള്‍ തുടങ്ങിയവര്‍ വൃക്ഷതൈ നടീലിന് നേതൃത്വം നല്‍കി. ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ എലിസബത്ത് അബു, ജില്ലാ പഞ്ചായത്തംഗങ്ങളായ സൂസന്‍ അലക്‌സ്, അഡ്വ. ആര്‍.ബി രാജീവ്കുമാര്‍, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്വപ്ന സൂസന്‍ ജേക്കബ്, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ജി.അനില്‍കുമാര്‍, ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രോജക്ട് ഡയറക്ടര്‍ പി.ജി രാജന്‍ ബാബു, ശുചിത്വ മിഷന്‍ അസിസ്റ്റന്റ് ജില്ലാ കോ ഓര്‍ഡിനേറ്റര്‍ പി.എന്‍ മധുസൂദനന്‍, തിരുവാരണപാത സംരക്ഷണ സമിതി ജനറല്‍ കണ്‍വീനര്‍ പ്രസാദ് കുഴിക്കാല, വി.പി രാഘവന്‍, കൃഷി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ ജി.ജയപ്രകാശ് തുടങ്ങിയവര്‍ പങ്കെടുത്തു.
Discussion about this post