ടോക്യോ: ജപ്പാനില്‍ ഭൂകമ്പത്തിലും സുനാമിയിലും മരിച്ചവരുടെ എണ്ണം 7,000 കവിഞ്ഞതായി ഔദ്യോഗിക റിപ്പോര്‍ട്ട്. ജപ്പാന്‍ നാഷണല്‍ പോലീസ് ഏജന്‍സി പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് മരണസംഖ്യ സ്ഥിരീകരിച്ചത്. 7,197 പേര്‍ മരിച്ചുവെന്നാണ് ഇപ്പോഴത്തെ കണക്ക്. മരണസംഖ്യ 10,000 കവിയുമെന്നാണ് നിഗമനം. രക്ഷാപ്രവര്‍ത്തനം ഇപ്പോഴും തുടരുകയാണ്.












