തിരുവനന്തപുരം: യെച്ചൂരിക്കെതിരായ കയ്യേറ്റ ശ്രമം നടന്നതിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് വ്യാപക അക്രമം. തിരുവനന്തപുരത്ത് ബിജെപി ജില്ലാ ഓഫീസിന് നേരെ ബോംബേറ്. ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് ബോംബെറിഞ്ഞതെന്ന് നാട്ടുകാര്‍ പറഞ്ഞു. പെട്രോള്‍ ബോംബാണ് ഓഫീസിന് നേരെ എറിഞ്ഞത്.
നേരത്തെ പ്രതിഷേധ പ്രകടനങ്ങളുടെ പേരില്‍ ബിഎംഎസ് ഉള്‍പ്പടെയുളള സംഘടനകളുടെ ഓഫീസുകള്‍ തകര്‍ത്തു. സംഘപരിവാര്‍ പ്രസ്ഥാനങ്ങളുടെ കൊടിതോരണങ്ങളും വ്യാപകമായി നശിപ്പിച്ചിട്ടുണ്ട്.
അതേസമയം, യെച്ചൂരിക്കെതിരെ പാര്‍ട്ടി ആസ്ഥാനത്ത് നടന്ന കയ്യേറ്റ ശ്രമത്തിന് പിന്നില്‍ സംഘപരിവാര്‍ പ്രസ്ഥാനങ്ങള്‍ക്ക് യാതൊരു ബന്ധവുമില്ലെന്ന് ആര്‍എസ്എസ് പ്രതികരിച്ചു.
Discussion about this post