ശ്രീനഗര്‍: ജമ്മു കശ്മീരില്‍ നിയന്ത്രണ രേഖയില്‍ സംഘര്‍ഷം ശക്തമായി. പാക് സൈന്യം വെടി നിര്‍ത്തല്‍ കരാര്‍ ലംഘനം തുടരുകയാണ്. 72 മണിക്കൂറിനിടെ 6 തവണയാണ് പാകിസ്ഥാന്‍ വെടി നിര്‍ത്തല്‍ കരാര്‍ ലംഘിച്ചത്. അതേ സമയം ഹന്ദ്വാരയിലെ ഹിസ്ബുള്‍ മുജാഹിദീന്‍ ശൃഘല സുരക്ഷാ സേന തകര്‍ത്തു.
കൃഷ്ണ ഘാട്ടി സെക്ടറിലും നൗഷേരയിലുമാണ് പാക് സൈന്യം വെടി നിര്‍ത്തല്‍ കരാര്‍ ലംഘനം നടത്തിയത്. പുലര്‍ച്ചെ6.20 ഓടെയാണ്കെ.ജി സെക്ടറില്‍ ആക്രമണം ആരംഭിച്ചത്. വെടിവെയ്പ്പിനു പുറമേ രൂക്ഷമായ ഷെല്ലാക്രമണവും ഉണ്ടായി. കഴിഞ്ഞ 72 മണിക്കൂറിനുള്ളില്‍ 6 തവണ പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം നടത്തി.
ഈ മാസം തന്നെ ഒന്‍പത് തവണ പാകിസ്ഥാന്‍ പ്രകോപനം സൃഷ്ടിച്ചു. പ്രകോപനം തുടരുന്ന പാക് സൈനിക പോസ്റ്റുകളില്‍ ഇന്ത്യ ശക്തമായ തിരിച്ചടി നല്‍കിയെന്നും പാക് സൈനികര്‍ കൊല്ലപ്പെട്ടതായി ഇതു വരെ സ്ഥിരീകരണം ലഭിച്ചിട്ടില്ലെന്നും സൈനിക വക്താവ് ലഫ്റ്റനന്റ് കേണല്‍ മനീഷ് മേത്ത പറഞ്ഞു.
നിയന്ത്രണ രേഖയിലെ മേധാവിത്വം ഇപ്പോഴും ഇന്ത്യയ്ക്ക് തന്നെയാണെന്ന് സൈന്യം വ്യക്തമാക്കുന്നു. ജനവാസ കേന്ദ്രങ്ങളെ ലക്ഷ്യമിട്ടാണ് പാക് സൈന്യം മോര്‍ട്ടാര്‍ ഷെല്ല് ആക്രമണം നടത്തുന്നത്. അതേ സമയം ജമ്മു കശ്മീരിലെ ഹന്ദ്വാരയിലെ ഹിസ്ബുള്‍ മുജാഹിദീന്‍ ഭീകര ശൃംഖല സുരക്ഷാ സേന തകര്‍ത്തു.
രണ്ട് ഭീകരരെ സുരക്ഷാ സേന അറസ്റ്റ് ചെയ്തു. സൈന്യവും പൊലീസും നടത്തിയ സംയുക്ത നീക്കത്തിലാണ്സജീവമായി പ്രവര്‍ത്തിച്ചിരുന്ന സംഘത്തെ പിടികൂടാനായത്.
Discussion about this post