തിരുവനന്തപുരം: ജൂണ്‍ 19 മുതല്‍ ജൂലൈ 18 വരെ നടക്കുന്ന പി.എന്‍. പണിക്കര്‍ അനുസ്മരണ ദേശീയ വായനദിന മാസാചരണം പ്രധാനമന്ത്രി നരേന്ദ്ര മോഡി ഉദ്ഘാടനം ചെയ്യും. ജൂണ്‍ 17ന് ഉച്ചയ്ക്ക് 12ന് എറണാകുളം സെന്റ് തെരേസാസ് കോളേജ് ഓഡിറ്റോറിയത്തിലാണ് ഉദ്ഘാടന സമ്മേളനം. ഭാരതത്തിലെ 21 സംസ്ഥാനങ്ങളില്‍ ആചരിക്കുന്ന വായനദിന മാസാചരണത്തില്‍ ഇക്കൊല്ലം ഊന്നല്‍ നല്‍കുന്നത് ഡിജിറ്റല്‍ വായനയിലൂടെയുള്ള ശാക്തീകരണത്തിനാണ്.
Discussion about this post