തിരുവനന്തപുരം: സായുധ സേന/അര്‍ദ്ധ സൈനിക വിഭാഗങ്ങളില്‍ സേവനമനുഷ്ടിക്കുന്ന കേരളീയ സേനാംഗങ്ങള്‍ക്കുളള ധീരതാ പുരസ്കാരങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നല്കുന്ന ക്യാഷ് അവാര്‍ഡ് തുക ഇരട്ടിയായി വര്‍ദ്ധിപ്പിച്ചു.
പരംവീര്‍ ചക്ര 50 ലക്ഷം രൂപ, അശോക് ചക്ര 50 ലക്ഷം രൂപ, സര്‍വ്വോത്തം യുദ്ധ് സേവ മെഡല്‍ 40 ലക്ഷം, മഹാവീര്‍ ചക്ര 40 ലക്ഷം, കീര്‍ത്തി ചക്ര 36 ലക്ഷം, ഉത്തം യുദ്ധ് സേവ മെഡല്‍ 32 ലക്ഷം, വീര്‍ ചക്ര 24 ലക്ഷം, ശൗര്യ ചക്ര 20 ലക്ഷം, യുദ്ധ് സേവ മെഡല്‍ നാല് ലക്ഷം, സേന, നാവിക സേന, വായു സേന മെഡല്‍ നാല് ലക്ഷം, മെന്‍ഷന്‍ ഇന്‍ ഡെസ്പാച്ച് രണ്ട് ലക്ഷം രൂപയാണ് ക്യാഷ് അവാര്‍ഡ്. കൂടുതല്‍ വിവരങ്ങള്‍ ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ ലഭിക്കും
Discussion about this post