കൊച്ചി: കേരളത്തിന്റെ സ്വപ്ന പദ്ധതിയായ കൊച്ചി മെട്രോ റെയിലിന്റെ ഉദ്ഘാടനത്തിനായി പ്രധാനമന്ത്രി കൊച്ചിയിലെത്തി.
പ്രധാനമന്ത്രി റോഡ് മാര്‍ഗ്ഗം പാലാരിവട്ടം മെട്രോ സ്റ്റേഷനിലേക്ക് പുറപ്പെടും. തുടര്‍ന്ന് പാലാരിവട്ടം സ്റ്റേഷനില്‍ നിന്ന് പത്തടിപ്പാലത്തേക്കും തിരിച്ചും പ്രധാനമന്ത്രി മെട്രോ ട്രെയിനില്‍ യാത്ര ചെയ്യും.
പഴുതുകള്‍ അടച്ചുള്ള സുരക്ഷാ ക്രമീകരണമാണ് പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന്റ അടിസ്ഥാനത്തില്‍ കൊച്ചിയില്‍ ഒരുക്കിയത്. മെട്രോയുടെ ഉദ്ഘാടനം നടക്കുന്ന കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തിലാണ് കൂടുതല്‍ സുരക്ഷ ഏര്‍പ്പെടുത്തിയിരിക്കുന്നത്.
ക്ഷണിക്കപ്പെട്ട 3500 പേരാണ് ഇവിടെ നടക്കുന്ന ചടങ്ങില്‍ പങ്കെടുക്കുന്നത്. കര്‍ശന പരിശോധയക്ക് ശേഷം മാത്രമായിരിക്കും ഉദ്ഘാടന വേദിയിലേക്ക് അളുകളെ കടത്തിവിടുക. പ്രധാനമന്ത്രിയുടെ സുരക്ഷ ചുമതലയുള്ള സ്‌പെഷ്യല്‍ പ്രോട്ടക്ഷന്‍ ഗ്രൂപ്പാണ് സുരക്ഷാ ക്രമീകരണങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.
ആലുവ മുതല്‍ പാലാരിവട്ടം വരെ 13 കിലോമീറ്ററിലാണ് മെട്രോയുടെ ആദ്യഘട്ട സര്‍വീസ്. 11 സ്റ്റേഷനുകളുണ്ട്. ആലുവ, പുളിഞ്ചോട്, കമ്പനിപ്പടി, അമ്പാട്ടുകാവ്, മുട്ടം, കളമശ്ശേരി, കൊച്ചിന്‍ യൂണിവേഴ്സിറ്റി, പത്തടിപ്പാലം, ഇടപ്പള്ളി, ചങ്ങമ്പുഴ പാര്‍ക്ക്, പാലാരിവട്ടം എന്നിവിടങ്ങളിലാണ് ആദ്യം ട്രെയിന്‍ എത്തുക.
Discussion about this post