കൊല്‍ക്കത്ത: ശ്രീരാമകൃഷ്ണ മഠം അദ്ധ്യക്ഷനായ സ്വാമി ആത്മസ്ഥാനന്ദ(99) മഹാസമാധിയായി. കഴിഞ്ഞ രണ്ടു വര്‍ഷമായി വാര്‍ദ്ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഗുരുവും വഴികാട്ടിയുമായിരുന്നു അദ്ദേഹം. ഇരുപത്തിരണ്ടാം വയസ്സില്‍ ശ്രീരാമകൃഷ്ണമഠത്തിലെത്തിയ അദ്ദേഹം 1949 ലാണ് സന്യാസ ദീക്ഷ സ്വീകരിച്ച് സ്വാമി ആത്മസ്ഥാനന്ദയായി മാറിയത്.
ശ്രീരാമകൃഷ്ണ മഠത്തിന്റെ അദ്ധ്യക്ഷനായി 2007 ലാണ് അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടത്.
വ്യക്തിപരമായി തനിക്ക് വലിയ നഷ്ടമാണ് സ്വാമിജിയുടെ വേര്‍പാടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കി. തന്റെ ജീവിതത്തിലെ പ്രധാനപ്പെട്ട ഒരു കാലയളവില്‍ അദ്ദേഹത്തോടൊപ്പം കഴിയാന്‍ സാധിച്ചിട്ടുണ്ടെന്ന് പ്രധാനമന്ത്രി അനുസ്മരിച്ചു.
ആത്മസ്ഥാനന്ദ സ്വാമികളുടെ വിയോഗം ഹൈന്ദവസമൂഹത്തിനാകമാനം തീരാനഷ്ടമാണെന്ന് ശ്രീരാമദാസമിഷന്‍ അദ്ധ്യക്ഷന്‍ സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി അനുസ്മരിച്ചു.
Discussion about this post