തിരുവനന്തപുരം: യോഗാദിനാചരണത്തിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ വിപുലമായ പരിപാടികള്‍ സംഘടിപ്പിക്കും. സംസ്ഥാനതലത്തില്‍ യോഗാചാര്യന്‍മാരുടെ നേതൃത്വത്തില്‍ യോഗാ അവതരണം, ചര്‍ച്ച, പ്രഭാഷണം എന്നിവയുണ്ടാവും. രാവിലെ ഏഴ് മണി മുതല്‍ എട്ട് വരെ തിരുവന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ വിപുലമായ യോഗ അവതരണം നടക്കും.
ജില്ലാ, ബ്ലോക്ക്, പഞ്ചായത്തു തലത്തിലും പരിപാടി സംഘടിപ്പിക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. വിദ്യാര്‍ത്ഥികളെയും യുവജന വിഭാഗങ്ങളെയും ഉള്‍പ്പെടുത്തി യോഗാഫെസ്റ്റ്, സെമിനാര്‍, വര്‍ക്ക്‌ഷോപ്പുകള്‍, സംഗീത, സാംസ്‌കാരിക പരിപാടികള്‍ സംഘടിപ്പിക്കും. യോഗയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സംഘടനകള്‍, റെസിഡന്റ് അസോസിയേഷനുകള്‍ എന്നിവരെയും പങ്കാളികളാക്കും. യോഗാ പ്രദര്‍ശനം സംഘടിപ്പിക്കുന്നതിന് ജില്ല കളക്ടര്‍മാര്‍, വകുപ്പ് മേധാവികള്‍ എന്നിവര്‍ക്ക് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി. സര്‍ക്കാര്‍ ഓഫീസുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയുടെ നേതൃത്വത്തില്‍ യോഗയെക്കുറിച്ച് സിമ്പോസിയം, സെമിനാര്‍, പരിശീലന പരിപാടികള്‍ സംഘടിപ്പിക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
Discussion about this post