തിരുവനന്തപുരം: മദ്യവര്‍ജ്ജനത്തിന് ഊന്നല്‍ നല്‍കിയും മയക്കുമരുന്നുകളുടെ ഉപഭോഗം പൂര്‍ണമായി ഇല്ലാതാക്കാനും ലക്ഷ്യമിട്ട് സര്‍ക്കാര്‍ തുടക്കമിട്ട സംസ്ഥാന ലഹരി വര്‍ജന മിഷന്‍, വിമുക്തിയുടെ കോര്‍പ്പറേഷന്‍, മുനിസിപ്പാലിറ്റി, ബ്ലോക്ക്, ഗ്രാമപഞ്ചായത്ത്, വാര്‍ഡ് തല കമ്മിറ്റികളില്‍ എക്‌സൈസ് ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി.
കോര്‍പ്പറേഷന്‍തല കമ്മിറ്റികളില്‍ അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണര്‍, മുനിസിപ്പല്‍, ബ്ലോക്ക് കമ്മിറ്റികളില്‍ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍, ഗ്രാമപഞ്ചായത്ത് കമ്മിറ്റികളില്‍ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍, അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എന്നിവരും വാര്‍ഡുതല കമ്മിറ്റികളില്‍ പ്രിവന്റീവ് ഓഫീസര്‍മാര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാര്‍ എന്നിവരെയും ഉള്‍പ്പെടുത്തി. സംസ്ഥാനതല കമ്മിറ്റിയില്‍ സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറിയെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
Discussion about this post