ശബരിമല : ശബരിമലയില്‍ മെര്‍ക്കുറി ഒഴിച്ച് കേടുവരുത്തിയ കൊടിമരം കേടുപാടുകള്‍ തീര്‍ത്തു. ഇന്ന് പുലര്‍ച്ചെയോടെയണ് കേടുപാടുകള്‍ തീര്‍ത്ത് പൂര്‍വസ്ഥിതിയിലാക്കിയത്. കൊടിമരത്തിന്റെ പ്രധാന ശില്‍പിയായ പരുമല അനന്തന്‍ ആചാരിയുടെ നേതൃത്വത്തിലാണ് കേടുപാടുകള്‍ പരിഹരിച്ചത്. മൂന്നു മണിക്കൂര്‍ നീണ്ട പ്രവര്‍ത്തികള്‍ക്ക് ശേഷമാണ് കൊടിമരം പൂര്‍വ സ്ഥിതിയിലാക്കിയത്.
ജൂണ്‍ 28 നാണ് കൊടിയേറ്റം നടക്കുന്നത്. നവീകരിച്ച പുതിയ കൊടിമരത്തില്‍ കൊടിയേറുന്നതോടെ ഉത്സവം ആരംഭിക്കും.
അതേ സമയം പ്രതികളായി പിടിക്കപ്പെട്ട ആന്ധ്ര സ്വദേശികള്‍ തങ്ങള്‍ നല്‍കിയ മൊഴിയില്‍ ഉറച്ചു നില്‍ക്കുക തന്നെയാണ്. ആചാരപരമായി മാത്രമാണ് തങ്ങള്‍ ദ്രാവകം കൊടിമരച്ചോട്ടില്‍ ഒഴിച്ചതെന്നാണ് ഇവരുടെ മൊഴി.
Discussion about this post