Friday, April 24, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

പുതിയാപ്പ ഫിഷിംഗ് ഹാര്‍ബറില്‍ പുതിയ ജെട്ടി നിര്‍മ്മിക്കും

by Punnyabhumi Desk
Jun 29, 2017, 05:34 pm IST
in കേരളം

തിരുവനന്തപുരം: കോഴിക്കോട് ജില്ലയിലെ പുതിയാപ്പ ഫിഷിംഗ് ഹാര്‍ബറില്‍ 200 മീറ്റര്‍ ജെട്ടി നിര്‍മ്മിക്കുന്നതിനും നിലവിലുളളതിന്റെ അറ്റകുറ്റപ്പണികള്‍ക്കുമായി കേന്ദ്രാവിഷ്‌കൃത പദ്ധതിയായ രാഷ്ട്രീയ കൃഷി വികാസ് യോജനയില്‍ (ആര്‍.കെ.വി.വൈ) 14.24 കോടി അനുവദിക്കും. പദ്ധതിക്ക് കേന്ദ്ര സര്‍ക്കാരിന്റെ അംഗീകാരം ലഭിച്ചിട്ടുണ്ട്.

പദ്ധതി ചെലവിന്റെ 50 ശതമാനം സംസ്ഥാന സര്‍ക്കാരും 50 ശതമാനം കേന്ദ്ര സര്‍ക്കാരും വഹിക്കും. ജെട്ടിയിലുളള അപ്രോച്ച് റോഡ്, ഹാര്‍ബറിലെ വൈദ്യുതീകരണം തുടങ്ങിയ പ്രവൃത്തികളും ഇതില്‍പെടും. എട്ടു മുതല്‍ 10 മീറ്റര്‍ വരെ നീളമുളള മത്സ്യബന്ധന ബോട്ടുകള്‍ ഹാര്‍ബറില്‍ അടുത്ത് മത്സ്യ വിപണനം നടത്തുന്നതരത്തിലാണ് ഇപ്പോഴത്തെ ഡിസൈന്‍. എന്നാല്‍ 18 മുതല്‍ 25 മീറ്റര്‍ വരെ വലിപ്പമുളള ബോട്ടുകളാണ് ഇപ്പോള്‍ മത്സ്യബന്ധനത്തിനായി ഉപയോഗിക്കുന്നത്. നിലവിലുളള ജെട്ടിയുടെ നീളവും, ഉയരവും വലിയ ബോട്ടുകള്‍ക്ക് ഹാര്‍ബറില്‍ അടുത്ത് മത്സ്യം ഇറക്കുന്നതിന് ബുദ്ധിമുട്ടുണ്ടാക്കിയിരുന്നു. നിലവിലുളളതിനെക്കാള്‍ ഉയരമുളളതും 100 മീറ്റര്‍ നീളത്തിലുമുളള രണ്ട് ജെട്ടികള്‍ കൂടി പുതിയാപ്പ ഹാര്‍ബറില്‍ നിര്‍മ്മിക്കുമ്പോള്‍ ഈ പ്രശ്‌നത്തിന് പരിഹാരമാകും.

ഫിഷറീസ് വകുപ്പ് മന്ത്രി ജെ. മെഴ്‌സിക്കുട്ടി അമ്മ ഫെബ്രുവരി ഏഴിന് പുതിയാപ്പ സന്ദര്‍ശിച്ചപ്പോള്‍ ഹാര്‍ബറിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സര്‍ക്കാര്‍ മുന്തിയ പരിഗണന നല്‍കുമെന്ന് മത്സ്യത്തൊഴിലാളികളെ അറിയിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് ഹാര്‍ബര്‍ എന്‍ജിനീയറിംഗ് വകുപ്പ് തയ്യാറാക്കിയ പദ്ധതിക്കാണ് ആര്‍.കെ.വി.വൈ സ്‌കീമില്‍ അംഗീകാരം ലഭിച്ചത്. പുതിയാപ്പ ഫിഷിംഗ് ഹാര്‍ബര്‍ നിര്‍മ്മാണത്തിന് 527 ലക്ഷം രൂപയ്ക്ക് 1988 ല്‍ കേന്ദ്ര സര്‍ക്കാരില്‍ നിന്നും ഭരണാനുമതി ലഭിച്ചിരുന്നു. ഹാര്‍ബര്‍ 1996 ല്‍ കമ്മീഷന്‍ ചെയ്ത് മത്സ്യ ബന്ധനത്തിനായി തുറന്നു നല്‍കി. നിലവില്‍ 275 മീറ്റര്‍ കീവാള്‍, 2044 ച.മീ ലേലപ്പുര, 400 ച.മീറ്റര്‍ ഗിയര്‍ഷെഡ് ലോക്കര്‍ മുറികള്‍, കാന്റീന്‍, ഇന്റേണല്‍ റോഡ്, പാര്‍ക്കിംഗ് ഏരിയാ എന്നീ അടിസ്ഥാന സൗകര്യങ്ങള്‍ ഉണ്ട്.

ShareTweetSend

Related News

കേരളം

ശ്രീശങ്കര ജയന്തി ആഘോഷം: കാലടി ശൃംഗേരി മഠത്തില്‍ സന്യാസി സംഗമം നടന്നു

കേരളം

അഞ്ചു ജില്ലകളിലെ മുഴുവന്‍ സീറ്റുകളും യുഡിഎഫ് നേടുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍

കേരളം

തിരുവനന്തപുരം ജില്ലയില്‍ മികച്ച പോളിംഗ്

Discussion about this post

പുതിയ വാർത്തകൾ

ശ്രീശങ്കര ജയന്തി ആഘോഷം: കാലടി ശൃംഗേരി മഠത്തില്‍ സന്യാസി സംഗമം നടന്നു

ചിക്കമഗളൂരുവില്‍ കാണാതായ ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി

ക്ഷേത്രത്തിലെത്തുന്നവര്‍ വിശ്വാസികളല്ലെങ്കില്‍പ്പോലും അവിടത്തെ ആചാരങ്ങള്‍ പാലിക്കണം: സുപ്രീംകോടതി

ആര്‍ട്ടെമിസ് 2 ചാന്ദ്രദൗത്യം വിജയകരമായി പൂര്‍ത്തിയാക്കി ഭൂമിയിലേക്കുള്ള മടക്കയാത്ര ആരംഭിച്ചു

അഞ്ചു ജില്ലകളിലെ മുഴുവന്‍ സീറ്റുകളും യുഡിഎഫ് നേടുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍

തിരുവനന്തപുരം ജില്ലയില്‍ മികച്ച പോളിംഗ്

പടവിള ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ ഭാഗവത സപ്താഹ യജ്ഞം

ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തിലെ ജ്യോതിക്ഷേത്ര സന്നിധിയില്‍ ശ്രീരാമനവമി സമ്മേളനം പ്രശസ്ത ചലച്ചിത്രതാരം സന്തോഷ്.കെ.നായര്‍ ഭദ്രദീപം തെളിച്ച് ഉദ്ഘാടനം ചെയ്യുന്നു. ശ്രീരാമദാസമിഷന്‍ അധ്യക്ഷന്‍ ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി, തിരുവനന്തപുരം ഗവ.ആയൂര്‍വേദ കോളെജ് അസി.പ്രൊഫ.ഡോ.ലക്ഷ്മി വിജയന്‍.വി.ടി എന്നിവര്‍ സമീപം.

ശ്രീരാമദാസ ആശ്രമത്തില്‍ ശ്രീരാമനവമി സമ്മേളനം ഉദ്ഘാടനം ചെയ്തു

ശ്രീരാമനവമി മഹോത്സവം 2026: ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ ശ്രീരാമനവമി സമ്മേളനവും നവമി പൊങ്കാലയും

ഓപ്പറേഷൻ ഡി -ഹണ്ട്: 41 പേരെ അറസ്റ്റ് ചെയ്തു; കഞ്ചാവും മറ്റു മയക്കുമരുന്നുകളും പിടിച്ചെടുത്തു

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies