തിരുവനന്തപുരം: ഭാരതീയ ചികിത്സാ വകുപ്പില്‍ ഡിസ്‌പെന്‍സറികള്‍ നിലവിലില്ലാത്ത പഞ്ചായത്തുകളില്‍ ആയുര്‍വേദ ഡിസ്‌പെന്‍സറികള്‍ അനുവദിച്ച് 16 തസ്തികകള്‍ പുതുതായി സൃഷ്ടിച്ചു. ഇതോടുകൂടി സംസ്ഥാനത്തെ എല്ലാ പഞ്ചായത്തുകളിലും ആയുര്‍വേദ ഡിസ്‌പെന്‍സറികള്‍ ഉളള സംസ്ഥാനമായി കേരളം മാറും.
തിരുവനന്തപുരം ജില്ലയിലെ കരുങ്കുളം, ആലപ്പുഴ ജില്ലകളിലെ രാമങ്കരി, ഇടുക്കി ജില്ലയിലെ പളളിവാസല്‍, എറണാകുളം ജില്ലയിലെ മഞ്ഞള്ളൂര്‍ എന്നിവിടങ്ങളിലാണ് ഡിസ്‌പെന്‍സറികള്‍ അനുവദിച്ചത്. പ്രസ്തുത ഡിസ്‌പെന്‍സറികളിലേക്കായി നാല് മെഡിക്കല്‍ ഓഫീസര്‍, നാല് ഫാര്‍മസിസ്റ്റ്, നാല് അറ്റന്‍ഡര്‍, നാല് പാര്‍ട്ട്‌ടൈം സ്വീപ്പര്‍ എന്നിവരുടെ തസ്തികകളാണ് പുതുതായി സൃഷ്ടിച്ചത്.
Discussion about this post