തിരുവനന്തപുരം: ശമ്പള, പെന്‍ഷന്‍ വിതരണത്തിന് സംസ്ഥാന സര്‍ക്കാര്‍ കെഎസ്ആര്‍ടിസിക്ക് 130 കോടി രൂപ അനുവദിച്ചു. എല്ലാമാസവും നല്‍കുന്ന 30 കോടിക്ക് പുറമേയാണിത്. പണം ഇന്നു തന്നെ ലഭ്യമാക്കുമെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു.
സര്‍ക്കാര്‍ അനുവദിച്ച 130 കോടി രൂപ ലഭിച്ചാലുടന്‍ ഒരുമാസത്തെ പെന്‍ഷനും ശന്പളവും നല്‍കുമെന്ന് ഗതാഗതമന്ത്രി തോമസ് ചാണ്ടി അറിയിച്ചു. പത്തനംതിട്ടയിലെ കേസ് തീര്‍പ്പായാല്‍ ഒരുമാസത്തെ കുടിശിക തീര്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു.












