ബവേറിയ: തെക്കന്‍ ജര്‍മനിയില്‍ വടക്കന്‍ ബവേറിയയിലെ സ്റ്റാം ബീച്ചിനടുത്ത് ബസിന് തീപിടിച്ച് 18 പേര്‍ മരിച്ചു. പരിക്കേറ്റവരില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്. 30 പേരെ രക്ഷപ്പെടുത്തി. അപകടസമയത്ത് 46 യാത്രക്കാരും രണ്ട് ഡ്രൈവര്‍മാരുമാണ് ബസിലുണ്ടായിരുന്നത്.
ലോറിയുമായി കൂട്ടിയിടിച്ചാണ് ബസ് കത്തിയത്. അപകടകാരണം അറിവായിട്ടില്ല.












