ജറുസലേം: മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇസ്രയേലിലെത്തി. ഇസ്രയേല്‍ സന്ദര്‍ശിക്കുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദി. ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പ്രോട്ടോക്കോള്‍ മറികടന്ന് നേരിട്ടെത്തി മോദിയെ സ്വീകരിച്ചു. മോദിക്കൊപ്പം പ്രധാന പരിപാടികളിലെല്ലാം പങ്കെടുക്കുമെന്നും നെതന്യാഹു പറഞ്ഞു.
ഇന്ത്യ–ഇസ്രയേല്‍ നയതന്ത്രബന്ധത്തിന്റെ ഇരുപത്തിയഞ്ചാം വാര്‍ഷികത്തിന്റെ ഭാഗമായാണു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇസ്രയേല്‍ സന്ദര്‍ശനം. സന്ദര്‍ശനത്തിനിടെ നാലായിരത്തോളം വരുന്ന ഇന്ത്യന്‍ സമൂഹത്തെ മോദി അഭിസംബോധന ചെയ്യും.
Discussion about this post