ശ്രീനഗര്‍: ജമ്മു കശ്മീരിലെ അനന്ത്‌നാഗില്‍ അമര്‍നാഥ് തീര്‍ഥാടകര്‍ക്ക് നേരെ ഭീകരാക്രമണം. ഭീകരാക്രമണത്തില്‍ 7 തീര്‍ഥാടകര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. പതിനഞ്ചോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. തീര്‍ഥാടകരുടെ ബസിനുനേരെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. രണ്ട് തീര്‍ഥാടകര്‍ സംഭവസ്ഥലത്തുവച്ചും അഞ്ച് പേര്‍ ആശുപത്രിയിലുമാണ് മരിച്ചത്.
Discussion about this post