ക്വാലലംപൂര്‍ (മലേഷ്യ): ലോക ബാഡ്‌മിന്റന്‍ ഫെഡറേഷന്റെ റാങ്കിങ്ങില്‍ ഇന്ത്യയുടെ താരം സൈന നെഹ്‌വാള്‍ രണ്ടാം സ്‌ഥാനത്ത്. ഒരു ഇന്ത്യക്കാരി ബാഡ്‌മിന്റന്‍ റാങ്കിങ്ങില്‍ എത്തുന്ന ഏറ്റവും ഉയര്‍ന്ന സ്‌ഥാനമാണിത്. ചൈനയുടെ യിഹാന്‍ വാങ്ങാണ് ഒന്നാം സ്‌ഥാനത്ത്. ഇന്ത്യന്‍ ഓപ്പണ്‍, സിംഗപ്പൂര്‍ ഓപ്പണ്‍ സീരീസ്, ഇന്തൊനീഷ്യന്‍ ഓപ്പണ്‍ സൂപ്പര്‍ സീരീസ് തുടങ്ങിയ കിരീടങ്ങള്‍ ഈ വര്‍ഷം നേടിയതാണ് സൈനയ്‌ക്ക് റാങ്കിങ്ങില്‍ നേട്ടമായത്.
Discussion about this post