കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ നാളെ വൈകീട്ട് 5 മണിവരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. ദിലീപിന്റെ ജാമ്യാപേക്ഷ അങ്കമാലി ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി നാളെ ഉച്ചയ്ക്ക് വീണ്ടും പരിഗണിക്കും.
അതിനിടെ, ദിലീപിനെതിരെ എന്‍ഫോഴ്സ്മെന്റും അന്വേഷണം ആരംഭിച്ചു. ഇന്ന് കസ്റ്റഡി കാലാവധി അവസാനിക്കുന്ന സാഹചര്യത്തിലാണ് രാവിലെ 11 മണിക്ക് കോടതിയില്‍ ഹാജരാക്കിയത്. ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാകാത്തതിനാല്‍ മൂന്ന് ദിവസം കൂടി കസ്റ്റഡിയില്‍ വേണമെന്നും പ്രോസിക്യൂഷന് കോടതിയില്‍ ആവശ്യപ്പെട്ടു.
Discussion about this post