തിരുവനന്തപുരം: മൂന്നാറിലെ റവന്യൂ ഉദ്യോഗസ്ഥരെ മാറ്റിയ നടപടി മരവിപ്പിക്കാന്‍ റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍ ജില്ലാ ഭരണകൂടത്തിനു വാക്കാല്‍ നിര്‍ദേശം നല്‍കി. പുതിയ കലക്ടര്‍ അധികാരമേറ്റെടുത്തു പ്രശ്‌നങ്ങള്‍ പഠിക്കുന്നതുവരെ പരിചയ സമ്പന്നരായ ഈ ഉദ്യോഗസ്ഥന്‍ തുടരട്ടെ എന്നാണ് മന്ത്രി നിര്‍ദ്ദേശിച്ചത്. നിലവിലെ പദവിയില്‍നിന്നു മാറ്റണമെന്ന ഉദ്യോഗസ്ഥരുടെ രേഖാമൂലമുള്ള ആവശ്യപ്രകാരമാണു മാറ്റിയതെങ്കിലും ഈ ഉദ്യോഗസ്ഥരെ ഇപ്പോള്‍ മാറ്റുന്നതു പ്രവര്‍ത്തനങ്ങളെ ബാധിക്കുമെന്നാണു റവന്യൂവകുപ്പിന്റെ വിലയിരുത്തല്‍. ഇതാണു സ്ഥലം മാറ്റം തടയാന്‍ കാരണം.
മൂന്നാറിലെ കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതിന്റെ ഭാഗമായി ദേവികുളം സബ്കലക്ടര്‍ ശ്രീറാം വെങ്കിട്ടരാമനാണു പ്രത്യേക ഉദ്യോഗസ്ഥ സംഘത്തെ രൂപീകരിച്ചത്. ശ്രീറാമിനെ സര്‍ക്കാര്‍ മാറ്റിയതിനു പിന്നാലെയാണ് ഉദ്യോഗസ്ഥരും മാറാന്‍ സന്നദ്ധത അറിയിച്ചിരുന്നതായാണ് വിവരം.
Discussion about this post