പൂനൈ: ഇന്ത്യന്‍ വാനശാസ്ത്രജ്ഞര്‍ പുതിയ ക്ഷീരപഥം കണ്ടെത്തി. പൂനൈയിലെ ഇന്റെര്‍ യൂണിവേഴ്‌സിറ്റി സെന്റര്‍ ഫോര്‍ ആസ്റ്ററോണോമി ആന്റ് ആസ്‌ട്രോഫിസിക്‌സിലെ ശാസ്ത്രജ്ഞര്‍ കണ്ടെത്തിയ ക്ഷീരപഥത്തിന് സരസ്വതിയെന്ന് പേരിട്ടു.
ഭൂമിയില്‍ നിന്ന് നാലായിരം ദശലക്ഷം പ്രകാശ വര്‍ഷം അകലെയാണ് പുതിയ ക്ഷീരപഥം ദൃശ്യമായിട്ടുള്ളത്. വമ്പന്‍ സൂപ്പര്‍ക്ലസ്റ്റര്‍ ഗാല്കസികളുടെ ഇനത്തില്‍പ്പെടുന്ന പുതിയ ക്ഷീരപഥത്തെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് എഡ്യുക്കേഷന്‍ ആന്റ് റിസേര്‍ച്ചിലെ പിഎച്ച്ഡി വിദ്യാര്‍ത്ഥി ശിശിര്‍ ശങ്ക്യാന്‍, IUCCAയിലെ റിസര്‍ച്ച് ഫെലോ പ്രത്ഥിക്ക് ദാബ്‌ഡേ തൊടുപുഴ ന്യൂമാന്‍ കോളേജ് വിദ്യാര്‍ത്ഥി ജോ ജേക്കബ്, ജാംഷേഡ്പൂര്‍ എന്‍ ഐ ടിയിലെ പ്രകാശ് സര്‍ക്കാര്‍ എന്നിവരുടെ സംഘമാണ് കണ്ടെത്തിയത്.
അമേരിക്കന്‍ ആസ്റ്റ്‌ട്രോണോമിക്കല്‍ സോസൈറ്റിയുടെ ആസ്‌ട്രോഫിസിക്കല്‍ ജേര്‍ണല്‍ ഇവരുടെ കണ്ടുപിടുത്തം പ്രസിദ്ധീകരിച്ചു. 600 ദശലക്ഷം പ്രകാശവര്‍ഷംവരെ പരന്നു കിടക്കുന്നതാണ് സരസ്വതിയെന്ന് ഗവേഷകര്‍ വ്യക്തമാക്കി. സരസ്വതിയില്‍ ഏതാണ്ട് രണ്ട് കോടിയോളം നക്ഷത്രങ്ങളുണ്ടെന്നാണ് കണക്ക്.
Discussion about this post