ന്യൂഡല്‍ഹി: ഭാരതത്തിന്റെ പ്രഥമ പൗരനെ തെരഞ്ഞെടുക്കാനൊരുങ്ങി രാജ്യം. പോരാട്ടത്തിനുള്ള സാധ്യത ഇല്ലാതാക്കി നിലവില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി രാം നാഥ് കോവിന്ദിന് മികച്ച മുന്‍തൂക്കം. 70 ശതമാനത്തോളം വോട്ട് വാങ്ങി രാം നാഥ് കോവിന്ദ് വിജയിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു. നാളെയാണ് തെരഞ്ഞെടുപ്പ്.
മാസങ്ങള്‍ നീണ്ട രാഷ്ട്രീയ നീക്കങ്ങള്‍ക്കും ചരടുവലികള്‍ക്കും ഇന്നത്തോടെ അവസാനിക്കും. തെരഞ്ഞെടുപ്പില്‍ നേരിട്ട് പങ്കെടുക്കാന്‍ പൊതു ജനങ്ങള്‍ക്ക് അവസരമില്ലെങ്കിലും വാശിയോടെയാണ് ജനങ്ങള്‍ ഈ തെരഞ്ഞെടുപ്പിനേയും നോക്കിക്കാണുന്നത്.
സമകാലിക രാഷ്ട്രീയ സമവാക്യങ്ങളെ അന്വര്‍ത്ഥമാക്കിയ സ്ഥാനാര്‍ത്തി പ്രഖ്യാപനത്തോടെ തന്നെ എന്‍ഡിഎ സ്ഥാനര്‍ഥി രാം നാഥ് കോവിന്ദ് വിജയമുറപ്പിച്ചു കഴിഞ്ഞു. പ്രതിപക്ഷ നിരയിലെ പ്രബലനായ നിതീഷ് കുമാറിനെ സ്വന്തം പാളയത്തിലെത്തിച്ച് ബിജെപി അദ്ധ്യക്ഷന്‍ അമിത്ഷാ തന്റെ നേതൃ പാടവം ഒരിക്കല്‍കൂടി തെളിയിച്ചു. പ്രത്യാശയ്ക്ക് പോലും വകയില്ലാതെയാണ് മീരാകുമാറിനെ മുന്‍ നിര്‍ത്തി കോണ്‍ഗ്രസ്സ് നാളെ വോട്ടെടുപ്പിനെത്തുന്നത്.
നിലവിലെ സ്ഥിതിയനുസരിച്ച് 70 ശതമാനത്തിലധികം വോട്ട് നേടി എന്‍ഡിഎ വിജയിക്കുമെന്നാണ് വിലയിരുത്തുന്നത്. കരുനീക്കങ്ങള്‍ക്കൊടുവില്‍ ബിജെപി, ശിവസേന, ടിഡിപി, അകാലിദള്‍, എല്‍ജെപി, പിഡിപി, ആര്‍എല്‍എസ്പി, ബിപിഎഫ്, എന്‍പിഎഫ്, എജിപി എന്നിവയ്ക്ക് പുറമെ ജെഡിയു, അണ്ണാ ഡിഎംകെയിലെ രണ്ടു വിഭാഗവും അടക്കം ഭരണ പക്ഷത്തെ പിന്തുണച്ചുകഴിഞ്ഞു.
കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ്, എസ്പി, ബിഎസ്പി, സിപിഎം, ആര്‍ജെഡി തുടങ്ങിയവരുമായി അശക്തമാണ് പ്രതിപക്ഷ നിര. നാളെ ചേരുന്ന പാര്‍ലമെന്റ് സമ്മേളനത്തില്‍ വോട്ടെടുപ്പ് പൂര്‍ത്തിയാക്കി വ്യാഴാഴ്ച്ച ഫലമറിയും.
Discussion about this post