ശ്രീനഗര്‍: കശ്മീരില്‍ പാക്ക് സൈനികര്‍ നടത്തിയ വെടിവയ്പില്‍ ജവാന് വീരമൃത്യു. കശ്മീരിലെ രാജൗരി ജില്ലയിലെ ബലക്കോട്ട പ്രദേശത്താണ് പാക്ക് പ്രകോപനം ഉണ്ടായത്. മുദ്ദാസര്‍ അഹമ്മദാണ് വീരമൃത്യു വരിച്ച ജവാന്‍. വെടിവെയ്പ്പില്‍ ആറ് വയസുകാരിയായ സജിദാ ഖാഫിലിനും ജീവന്‍ നഷ്ടപ്പെട്ടു. രാജൗരി ജില്ലയിലെ ബലക്കോട്ട, മജ്നാകോട്ട എന്നിവിടങ്ങളിലെ ഇന്ത്യന്‍ സൈനിക കേന്ദ്രങ്ങള്‍ക്ക് നേരെയാണ് പാക്ക് സൈനികര്‍ വെടിയുതിര്‍ത്തത്. ഇതിനിടയിലാണ് പ്രദേശവാസിയായ സാജിദയ്ക്ക് വെടിയേറ്റത്. പെണ്‍കുട്ടിയെ ആശുപത്രിയില്‍ എത്തിക്കും മുന്‍പ് മരണത്തിന് കീഴടങ്ങിയിരുന്നു.
24 മണിക്കൂറിനിടെ പാകിസ്ഥാന്‍ നടത്തുന്ന രണ്ടാമത്തെ വെവെടിനിര്‍ത്തല്‍ കരാര്‍ ലംഘനമാണ് നടന്നത്. ഈ മാസം കശ്മീരില്‍ പാക്കിസ്ഥാന്റെ പക്കല്‍ നിന്നുമായി 20ഓളം വെടിനിര്‍ത്തല്‍ കരാര്‍ ലംഘനമാണ് ഉണ്ടായത്. പാക്ക് വെടിവയ്പില്‍ നാല് ഗ്രാമീണര്‍ക്കും മൂന്ന് ജവാന്മാര്‍ക്കും ജീവന്‍ നഷ്ടപ്പെട്ടു. ഇതിനു പുറമെ 12 സൈനികര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
Discussion about this post