കാഞ്ഞിരപ്പള്ളി: ശബരിമല വിമാനത്താവളം എരുമേലിയിലെ ചെറുവള്ളി എസ്റ്റേറ്റില്‍ സ്ഥാപിക്കും. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ഇക്കാര്യം തീരുമാനമായത്.
2263 ഏക്കര്‍ വിസ്തൃതിയുള്ള ചെറുവള്ളി എസ്റ്റേറ്റ് ഭൂമിയാണ് വിമാനത്താവളമാക്കി മാറ്റാന്‍ തീരുമാനിച്ചത്. കോട്ടയം ജില്ലയിലെകാഞ്ഞിരപ്പള്ളി താലൂക്കിലാണ് ചെറുവള്ളി എസ്റ്റേറ്റ് സ്ഥിതി ചെയ്യുന്നത്.
ഹാരിസണ് കമ്പനി മറിച്ചു വിറ്റതാണ് ഈ ഭൂമി. ഇപ്പോള്‍ കെപി യോഹന്നാന്റെ അധ്യക്ഷതയിലുള്ള ബിലീവേഴ്‌സ് ചര്‍ച്ചിന്റെ ഉടമസ്ഥതയിലാണ് സ്ഥലം. ശബരിമല തീര്‍ത്ഥാടകരെ ലക്ഷ്യം വച്ചാണ് എരുമേലിയില്‍ വിമാനത്താവളം സ്ഥാപിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
Discussion about this post