ന്യൂഡല്‍ഹി: ഹിന്ദു ദൈവങ്ങളുടെ പേരുകള്‍ മദ്യവുമായി ബന്ധപ്പെടുത്തി സമാജ്‌വാദി പാര്‍ട്ടി എംപി നടത്തിയ പ്രസ്താവനയെച്ചൊല്ലി രാജ്യസഭയില്‍ ബഹളത്തിനിടയാക്കി. മുതിര്‍ന്ന നേതാവ് നരേഷ് അഗര്‍വാളിന്റെ പ്രസ്താവന ഭൂരിപക്ഷ വികാരം വൃണപ്പെടുത്തുന്നതാണെന്ന് ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി കുറ്റപ്പെടുത്തി. തുടര്‍ന്ന് അഗര്‍വാള്‍ പ്രസ്താവന പിന്‍വലിച്ചെങ്കിലും ഭരണപക്ഷം ബഹളം തുടര്‍ന്നതിനാല്‍ സഭ നിര്‍ത്തിവച്ചു. എംപിയുടെ പരാമര്‍ശം ഹിന്ദു വിഭാഗത്തില്‍പ്പെട്ടവരുടെ വികാരം വൃണപ്പെടുത്തുന്നതാണെന്ന് ഡപ്യൂട്ടി ചെയര്‍മാന്‍ പറഞ്ഞു. തുടര്‍ന്ന് സഭാരേഖകളില്‍നിന്നും ഈ പരാമര്‍ശം നീക്കം ചെയ്തു.
Discussion about this post