ന്യൂഡല്‍ഹി: രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ രാംനാഥ് കോവിന്ദ് വിജയിച്ചു. സത്യപ്രതിജ്ഞ ചൊവ്വാഴ്ച നടക്കും. തിരഞ്ഞെടുപ്പ് കമ്മീഷന്‍ നല്കുന്ന വിവരമനുസരിച്ച് 65.65 ശതമാനം (7,02,644) വോട്ടുകള്‍ കോവിന്ദിനും 34.35 ശതമാനം (3,67,314) വോട്ടുകള്‍ മീരാ കുമാറിനും ലഭിച്ചു.
ദളിത് വിഭാഗത്തില്‍ നിന്നുള്ള രാംനാഥ് കോവിന്ദ് രാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ടതോടെ പിന്നോക്ക വിഭാഗക്കാരായ പ്രധാനമന്ത്രിയും രാഷ്ട്രപതിയും എന്ന അപൂര്‍വ്വതയും സൃഷ്ടിക്കപ്പെടുകയാണ്. അടുത്ത മാസം നടക്കുന്ന ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ വെങ്കയ്യ നായിഡുവിന് വിജയം ഉറപ്പാണ്.
വിജയവാര്‍ത്ത പുറത്തു വന്നതോടെ പ്രധാനമന്ത്രി നരേന്ദ്രമോദി, ബിജെപി അധ്യക്ഷന് അമിത്ഷാ, പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി തുടങ്ങിയ രാംനാഥ് കോവിന്ദിനെ ഫോണില്‍ വിളിച്ച് അഭിനന്ദനം അറിയിച്ചു. ഡല്‍ഹിയിലെ അദ്ദേഹത്തിന്റെ വസതിക്ക് മുന്നില് മാധ്യമപ്രവര്‍ത്തകരും ബിജെപിയുടെ അണികളും അടങ്ങുന്ന വന്‍ജനാവലിയുണ്ട്. ഉടന്‍തന്നെ അദേഹം മാധ്യമങ്ങളെ കാണും.
ബിജെപിയുടേയും എന്‍ഡിഎയുടേയും പ്രമുഖ നേതാക്കള്‍ ഇതിനോടകം അദ്ദേഹത്തെ കണ്ട് അനുമോദനങ്ങള്‍ അറിയിച്ചു തുടങ്ങി. അദ്ദേഹത്തിന് ജന്മനാട്ടില് ഇതിനോടകം ആഘോഷം ആരംഭിച്ചു കഴിഞ്ഞു.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ പ്രണബ് മുഖര്‍ജി 7,13,763 വോട്ടും എതിര്‍ സ്ഥാനാര്‍ത്ഥിയായ പി.എ.സാംഗ്മ 3,67,314 വോട്ടുമാണ് നേടിയത്. ആദ്യഘട്ടത്തിലെ വിവരമനുസരിച്ച് പ്രതീക്ഷിച്ച വോട്ടുകളെല്ലാംഎന്‍ഡിഎ സ്ഥാനാര്‍ത്ഥിക്ക് ലഭിച്ചിട്ടുണ്ട്.
ലോക്‌സഭ, രാജ്യസഭ, പതിനൊന്ന് സംസ്ഥാനങ്ങള്‍ എന്നിവിടങ്ങളിലെ വോട്ടുകള്‍ എണ്ണി തീര്‍ന്നപ്പോള്‍ രാംനാഥ് കോവിന്ദ് 4,79,585 വോട്ടുകളും മീരാ കുമാര്‍ 2,04,594 വോട്ടുകളും നേടിയിരുന്നു. കോവിന്ദിന് 2,74,991 വോട്ടുകളുടെ ലീഡ്. പാര്‍ലമെന്റിലെ ഇരുസഭകളില് നിന്നുമായി കോവിന്ദ് 3,69,576 വോട്ടുകള്‍ നേടിയപ്പോള്‍ 1,59,300 വോട്ടുകളാണ് മീരാകുമാറിന് നേടാന്‍ സാധിച്ചത്. 522 എംപിമാര്‍ കോവിന്ദിന് ചെയ്തപ്പോള്‍ പാര്‍ലമെന്റിലെ 21 വോട്ടുകള്‍ അസാധുവായപ്പോള്‍ ഛത്തീസ്ഗണ്ഡില്‍ മൂന്നും ഗോവയില്‍ രണ്ടും വോട്ടുകള്‍ അസാധുവായി.
Discussion about this post