മൂന്നാര്‍ : ദേവികുളം സബ് കളക്ടറായി വി.ആര് പ്രേംകുമാര്‍ ചുമതലയേറ്റു. വ്യാഴാഴ്ച രാവിലെയാണ് പ്രേംകുമാര്‍ സബ് കളക്ടറായി ചുമതലയേറ്റത്. എംപ്ലോയ്മെന്റ് ഡയറക്ടറായി ശ്രീറാം വെങ്കട്ടരാമന് സ്ഥലംമാറി പോയ ഒഴിവിലാണ് പ്രേംകുമാറിനെ നിയമിച്ചിട്ടുള്ളത്.
തമിഴ്നാട് സേലം സ്വദേശിയായ പ്രേംകുമാര്‍ 2014 ബാച്ച് ഐ.എ.എസ്. ഉദ്യോഗസ്ഥനാണ്. പത്തനംതിട്ട അസി. കളക്ടര്‍, ഡല്‍ഹിയില്‍ മൂന്നുമാസം അസി. സെക്രട്ടറി, മാനന്തവാടി സബ് കളക്ടര്‍ എന്നീ സ്ഥാനങ്ങളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്.
കയ്യേറ്റ മാഫിയയ്ക്കെതിരെ ശക്തമായ നടപടിയെടുത്തതിനെ തുടര്‍ന്നാണ് ശ്രീറാം വെങ്കട്ടരാമനെ ഇവിടെ നിന്നും സ്ഥലം മാറ്റിയത്. മന്ത്രി എംഎം മണി, എസ് രാജേന്ദ്രന് എംഎല്‍എ, കോണ്‍ഗ്രസ് നേതാവ് എ കെ മണി തുടങ്ങിയവരെല്ലാം നേരിട്ടു തന്നെ ശ്രീറാമിനെതിരെ രംഗത്തെത്തിയിരുന്നു.
Discussion about this post