തിരുവനന്തപുരം: ബിജെപിയെന്ന വടവൃക്ഷത്തിന്റെ തണലില്‍ ചില പാഴ്‌ചെടികള്‍ വളര്‍ന്നു വരാന്‍ ശ്രമിച്ചു എന്നത് വസ്തുതയാണെന്നു ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ പറഞ്ഞു. അത് പാര്‍ട്ടിയില്‍ അനുവദിക്കില്ല. ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ തന്നെ അവയെ പിഴുതെറിയുകയും ചെയ്തു. ഇനിയും ചില ഇത്തിള്‍ക്കണ്ണികള്‍ പാര്‍ട്ടിയില്‍ ഉണ്ടെന്ന് ശ്രദ്ധയില്‍പ്പെട്ടാല്‍ അവയെയും ഇല്ലാതാക്കുമെന്നും കുമ്മനം ഫേസ്ബുക്കിലൂടെ അറിയിച്ചു.












