Wednesday, May 14, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home ദേശീയം

രാംനാഥ് കോവിന്ദ് രാജകീയ പ്രൗഢിയോടെ രാഷ്ട്രപതിഭവനിലേക്ക്…

by Punnyabhumi Desk
Jul 26, 2017, 02:24 pm IST
in ദേശീയം

Ramnat-kovind-1ന്യൂഡല്‍ഹി: ഭാരതത്തിന്റെ രാഷ്ട്രപതിയായി ചുമതലയേറ്റ രാംനാഥ് കോവിന്ദിന്റെ സത്യപ്രതിജ്ഞയും അനുബന്ധ ചടങ്ങുകളും പരമ്പരാഗത രീതിയിലാണ് നടന്നത്. രാവിലെ പതിനൊന്ന് മണിയോടെ രാജ്ഘട്ടിലെത്തി രാംനാഥ് കോവിന്ദും ഭാര്യ സവിതാ കോവിന്ദും മഹാത്മാഗാന്ധിയുടെ സമാധിയില്‍ പുഷ്പചക്രം അര്‍പ്പിച്ചതോടെയാണ് ചടങ്ങുകള്‍ ആരംഭിച്ചു. തിരികെ അക്ബര്‍ റോഡിലെ വസതിയിലെത്തിയ ഇവരെ രാഷ്ട്രപതിയുടെ സൈനിക സെക്രട്ടറി മേജര്‍ ജനറല്‍ അനില്‍ കോസ്ല രാഷ്ട്രപതി ഭവനിലേക്ക് ആനയിച്ചു. രാഷ്ട്രപതി ഭവനില്‍ രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജി ഇരുവരെയും സ്വീകരിച്ചു.

രാഷ്ട്രപതി ഭവന്‍ അങ്കണത്തില്‍ പ്രസിഡന്റിന്റെ സുരക്ഷാസേന പ്രണബ് കുമാര്‍ മുഖര്‍ജിക്ക് അഭിവാദ്യം നല്‍കി. നിയുക്ത രാഷ്ട്രപതിയും ഒപ്പമുണ്ടായിരുന്നു. 11.50-ന് ഇരുവരും രാഷ്ട്രപതിയുടെ ഔദ്യോഗിക വാഹനമായ കറുത്ത ലിമോസിന്‍ കാറില്‍ പാര്‍ലമെന്റിലേക്ക് തിരിച്ചു. പ്രണബ് കുമാര്‍ മുഖര്‍ജി വലതുവശത്തും രാംനാഥ് കോവിന്ദ് ഇടതുവശത്തുമാണ് ഇരുന്നത്. രാഷ്ട്രപതിയുടെ അശ്വാരൂഢ സേന അനുഗമിച്ചു. വഴിയുടെ ഇരുവശത്തും വിന്യസിച്ചിരുന്ന മൂന്ന് സേനകളിലെയും ജവാന്‍മാര്‍ പരമോന്നത സൈനിക മേധാവിക്കും നിയുക്ത മേധാവിക്കും പരമ്പരാഗതരീതിയില്‍ അഭിവാദ്യങ്ങള്‍ അര്‍പ്പിച്ചു.

12-ന് രാഷ്ട്രപതിയുടെ വാഹനം പാര്‍ലമെന്റ് മന്ദിരത്തിന് മുന്നിലെത്തി. ഇരുവരെയും ഉപരാഷ്ട്രപതി ഡോ.ഹമീദ് അന്‍സാരി, ലോക്സഭാ സ്?പീക്കര്‍ സുമിത്രാ മഹാജന്‍, ചീഫ് ജസ്റ്റിസ് ജെ.എസ്.ഖേഹര്‍ എന്നിവര്‍ ചേര്‍ന്ന് പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളിലേക്ക് ആനയിച്ചു.

മധ്യത്തില്‍ ഒരുക്കിയ പ്രധാന കസേരയില്‍ രാഷ്ട്രപതിയും ഇടതുവശത്ത് നിയുക്ത രാഷ്ട്രപതിയും ഇരുന്നു. സെക്രട്ടറി ജനറല്‍ അനൂപ് മിശ്ര സത്യപ്രതിജ്ഞയ്ക്കായി നിയുക്ത രാഷ്ട്രപതിയെയും സത്യവാചകം ചൊല്ലുന്നതിനായി ചീഫ് ജസ്റ്റിസിനെയും ക്ഷണിച്ചു. 12.10-ന് രാംനാഥ് കോവിന്ദ് രാഷ്ട്രപതിയായി സത്യപ്രതിജ്ഞ ചെയ്തു. പുറത്ത് 21 ആചാര വെടികള്‍ മുഴങ്ങി.

ചുമതല കൈമാറ്റത്തിന്റെ പ്രതീകം പോലെ രാഷ്ട്രപതിയുടെ കസേരയില്‍ നിന്ന് പ്രണബ് എഴുന്നേറ്റ്, പുതിയ രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ ആ കസേരയിലിരുത്തി. രാഷ്ട്രപതി ഭവനില്‍ നിന്നെത്തിച്ച ഔദ്യോഗികബുക്കില്‍ പുതിയ രാഷ്ട്രപതി ഒപ്പു വച്ചു. തുടര്‍ന്ന് കന്നി പ്രസംഗം ഹിന്ദിയില്‍ നടത്തി. 12.30-ന് ചടങ്ങുകള്‍ അവസാനിച്ചു.

തുടര്‍ന്ന് രാഷ്ട്രപതിയും മുന്‍ രാഷ്ട്രപതിയും ഔദ്യോഗിക വാഹനത്തില്‍ രാഷ്ട്രപതി ഭവനിലേക്ക് യാത്രയായി. വാഹനത്തിനുള്ളില്‍ ഇരിപ്പിടങ്ങള്‍ മാറി. രാഷ്ട്രപതി കോവിന്ദ് വലതു വശത്തും മുന്‍ രാഷ്ട്രപതി പ്രണബ് ഇടതു വശത്തുമാണ് ഇരുന്നത്.

രാഷ്ട്രപതി ഭവന്‍ അങ്കണത്തില്‍ കുതിരകളെ പൂട്ടിയ രഥത്തില്‍ രാം നാഥ് കോവിന്ദ് ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരിച്ചു. തുടര്‍ന്ന് രാഷ്ട്രപതിഭവനിലേക്ക് പോയ രാഷ്ട്രപതി, മുന്‍ രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജിയുമായി രഥത്തില്‍ തിരിച്ചു വന്നു. പ്രണബിന് രാഷ്ട്രപതിയുടെ സുരക്ഷാസേന വിട നല്‍കി.

1.35-ന് രാഷ്ട്രപതി മുന്‍ രാഷ്ട്രപതിയെ അദ്ദേഹത്തിന്റെ രാജാജി മാര്‍ഗിലുള്ള പുതിയ വസതിയിലേക്ക് ഔദ്യോഗിക വാഹനത്തില്‍ ആനയിച്ചു. കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജിജു മുന്‍ രാഷ്ട്രപതിയെ പുതിയ വസതിയില്‍ സ്വീകരിച്ചു.

ShareTweetSend

Related News

ദേശീയം

ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം വ്യോമസേന ഉദ്യോഗസ്ഥരെ നേരിട്ട് കണ്ട് നന്ദി അറിയിച്ച് പ്രധാനമന്ത്രി

ദേശീയം

ഓപ്പറേഷൻ സിന്ദൂറിൽ ലക്ഷ്യം വെച്ചത് ഭീകരരെ മാത്രം: പ്രതിരോധ സേന

ദേശീയം

വെടിനിർത്തലിന് പിന്നാലെ അതിർത്തിയിൽ വീണ്ടും പാകിസ്ഥാൻ്റെ പ്രകോപനം

Discussion about this post

പുതിയ വാർത്തകൾ

നന്തന്‍കോട് കൂട്ടക്കൊലക്കേസില്‍ ഏകപ്രതി കേദല്‍ ജിന്‍സണ്‍ രാജയ്ക്ക് ജീവപര്യന്തം തടവും പിഴയും

ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം വ്യോമസേന ഉദ്യോഗസ്ഥരെ നേരിട്ട് കണ്ട് നന്ദി അറിയിച്ച് പ്രധാനമന്ത്രി

പത്മനാഭ സ്വാമി ക്ഷേത്രത്തിൽ നിന്നും കാണാതായ സ്വര്‍ണം തിരികെ ലഭിച്ചു

ഓപ്പറേഷൻ സിന്ദൂറിൽ ലക്ഷ്യം വെച്ചത് ഭീകരരെ മാത്രം: പ്രതിരോധ സേന

വെടിനിർത്തലിന് പിന്നാലെ അതിർത്തിയിൽ വീണ്ടും പാകിസ്ഥാൻ്റെ പ്രകോപനം

പാകിസ്ഥാന്റെ വ്യാജ പ്രചാരണങ്ങള്‍ അടിസ്ഥാന രഹിതമെന്ന് ഇന്ത്യന്‍ പ്രതിരോധ മന്ത്രാലയം

ഭീകരാക്രമണത്തില്‍ ജമ്മു കശ്മീരില്‍ ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരണം

എസ്.എസ്.എല്‍.സി പരീക്ഷാഫലം: ശ്രീനീലകണ്ഠവിദ്യാപീഠത്തിന് ഇക്കുറിയും നൂറുമേനി വിജയം

ഓപ്പറേഷന്‍ സിന്ദൂര്‍: ജെയ്ഷെ തലവന്‍ മസൂദ് അസറിന്റെ കുടുംബാംഗങ്ങള്‍ കൊല്ലപ്പെട്ടു

രാജ്യം കനത്ത സുരക്ഷയില്‍; പ്രധാനമന്ത്രി നരേന്ദ്രമോദി തന്റെ വിദേശ സന്ദര്‍ശനം മാറ്റിവെച്ചു

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies