തിരുവനന്തപുരം: ഓണാഘോഷത്തോടനുബന്ധിച്ച് ജില്ലാതലത്തില്‍ സംഘടിപ്പിക്കുന്ന പ്രദര്‍ശന വിപണന മേളകളിലൂടെ വിറ്റഴിക്കുന്നതിന് 70 കോടിരൂപയുടെ കൈത്തറി ഉല്പന്നങ്ങള്‍ തയ്യാറായി. ഇവയുടെ പ്രദര്‍ശനത്തിനും വില്പനയ്ക്കും സംസ്ഥാനത്താകെ 200 സ്റ്റാളുകള്‍ ഒരുക്കും.
ബാലരാമപുരം സാരികള്‍, ചേന്ദമംഗലം മുണ്ടുകള്‍, കൂത്താമ്പുള്ളി സാരികള്‍, കണ്ണൂര്‍ ഫര്‍ണീഷിംഗ്, കാസര്‍ഗോഡ് സാരികള്‍, ബെഡ്ഷീറ്റുകള്‍, ടവ്വലുകള്‍, മെയ്ഡ്അപ്‌സ് എന്നിവയും തയ്യാറായിട്ടുണ്ട്. ഓണത്തിന് സംസ്ഥാനത്തെ പ്രാഥമിക കൈത്തറി സഹകരണ സംഘങ്ങള്‍, ഹാന്റെക്‌സ്, ഹാന്‍വീവ്, പ്രദര്‍ശന വില്പന മേളകളില്‍ പങ്കെടുക്കുന്ന പ്രാഥമിക സഹകരണ സംഘങ്ങള്‍ എന്നിവ വഴിയുള്ള കൈത്തറി ഉല്പന്നങ്ങളുടെ വില്പനയ്ക്ക് ആഗസ്റ്റ് 13 മുതല്‍ സെപ്റ്റംബര്‍ മൂന്നുവരെ 20 ശതമാനം റിബേറ്റ് അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവായി.
Discussion about this post