കൊച്ചി : കഴിഞ്ഞ ദിവസം അന്തരിച്ച ഗാന്ധിയനും സ്വാതന്ത്ര്യസമര സേനാനിയുമായിരുന്ന കെ.ഇ.മാമ്മന്റെ സംസ്കാരം ഇന്ന് നടക്കും. മാമ്മന്റെ ആഗ്രഹപ്രകാരം ഉച്ചയ്ക്ക് 2ന് തൈക്കാട് ശാന്തികവാടത്തിലാണ് സംസ്കാരം നടക്കും.
ഇന്നലെ രാവിലെ 11 ന് നെയ്യാറ്റിന്‍കര നിംസ് ആശുപത്രിയിലായിരുന്നു അന്ത്യം. കുന്നുകുഴിയിലെ വീട്ടില്‍ പൊതുദര്‍ശനത്തിന് വച്ച മാമ്മന്റെ ഭൗതിക ശരീരത്തില്‍ ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം മുഖ്യമന്ത്രി പിണറായി വിജയന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവരടക്കം നിരവധി പ്രമുഖര്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.
Discussion about this post