തിരുവനന്തപുരം: കേരള കാര്‍ഷിക വികസന കര്‍ഷക ക്ഷേമവകുപ്പിന്റെ ആഭിമുഖ്യത്തില്‍ ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതിയുടെ ഭാഗമായി കേരള രാജ്ഭവനില്‍ പച്ചക്കറി വിത്തുകളുടെ വിതരണം നടന്നു. ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം ജീവനക്കാര്‍ക്ക് പച്ചക്കറിവിത്തുകള്‍ വിതരണം ചെയ്തു.
വെണ്ട, ചീര, പടവലം, വഴുതന, പാവല്‍ , മുളക്, തക്കാളി എന്നിവയുടെ വിത്തുകളാണ് 150 ജീവനക്കാര്‍ക്ക് നല്‍കിയത്. ഓണം കഴിയുമ്പോള്‍ ഇതില്‍ ഏതൊക്കെ പച്ചക്കറിയുടെ വിളവെടുത്തുവെന്ന് അറിയിക്കണമെന്ന് ഗവര്‍ണര്‍ ജീവനക്കാരോട് പറഞ്ഞു. രാജ്ഭവന് വളപ്പില്‍ കേരള കാര്‍ഷിക വികസന കര്‍ഷക ക്ഷേമവകുപ്പിന്റെ കര്‍മ്മസേനയുടെ സഹകരണത്തോടെ ഇപ്പോള്‍ പച്ചക്കറികൃഷി നടത്തുന്നുണ്ട്.
Discussion about this post