കോഴിക്കോട്: തലസ്ഥാനത്തെ ആക്രമണ കേസുകളുടെ അന്വേഷണം നിഷ്പക്ഷമായാണ് നടക്കുന്നതെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനിഷ് കോടിയേരിയുടെ വീടിന് നേരെ ആക്രമണം നടത്തിയ കേസില്‍ മൂന്ന് പ്രതികള്‍ കസ്റ്റഡിയിലായിട്ടുണ്ടെന്ന് ഡിജിപി പറഞ്ഞു. കേസില്‍ രണ്ട് പേര്‍ കൂടി ഇനി പിടിയിലാകാനുണ്ടെന്നും ഡിജിപി പറഞ്ഞു.












