കൊച്ചി: നാട്ടികയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ ഉടനെ പ്രഖ്യാപിക്കുമെന്ന് കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല വ്യക്തമാക്കി. നാട്ടികയില്‍ മത്സരിക്കുന്നില്ലെന്ന് സി.എം.പി വ്യക്തമാക്കിയതോടെയാണ് കോണ്‍ഗ്രസ് ആ സീറ്റ് ഏറ്റെടുത്തത്.
നെന്മാറ, കുന്ദംകുളം, ധര്‍മടം എന്നീ മണ്ഡലങ്ങളില്‍സി.എം.പി മത്സരിക്കും. നെന്മാറ സീറ്റില്‍ പാര്‍ട്ടി ചെയര്‍മാന്‍ എം.വി. രാഘവനാണ് മത്സരിക്കുന്നത്. കുന്ദംകുളത്ത് സി.പി. ജോണും ധര്‍മടത്ത് ചൂരായി ചന്ദ്രനും പോരിനിറങ്ങും. നെന്മാറ സീറ്റ് ഏറ്റെടുക്കില്ലെന്നു സോഷ്യലിസ്റ്റ് ജനത അറിയിച്ച സാഹചര്യത്തിലാണ് സി.എം.പിക്ക് ആ സീറ്റ് നല്‍കാന്‍ തീരുമാനിച്ചത്. ഉടമ്പഞ്ചോലയില്‍ ജോസി സെബാസ്റ്റിയന്‍ തന്നെ മത്സരിക്കും. ഷൊറണൂരില്‍ ശാന്താ ജയറാമായിരിക്കും കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെന്നും എം.ആര്‍ മുരളിയെ പിന്തുണയ്ക്കില്ലെന്നും ചെന്നിത്തല വ്യക്തമാക്കിയിട്ടുണ്ട്.
Discussion about this post