തിരുവനന്തപുരം: സംസ്ഥാനത്ത് രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ തുടരുന്ന സാഹചര്യത്തില്‍ തിരുവനന്തപുരത്തും കോട്ടയത്തും ഇന്ന് സമാധാനയോഗം ചേരും. തിരുവനന്തപുരത്ത് രാവിലെ പത്ത് മണിക്ക് തൈക്കാട് ഗസ്റ്റ് ഹൗസിലാണ് ചര്‍ച്ച. സര്‍ക്കാര്‍ വിളിച്ച സര്‍വ്വ കക്ഷി യോഗത്തിന് മുന്നോടിയാണ് സംഘര്‍ഷ ബാധിത ജില്ലകളില്‍ ഉഭയകക്ഷി ചര്‍ച്ച നടത്താന്‍ തീരുമാനിച്ചത്.
ആര്‍എസ്എസ് – ബിജെപി, സിപിഎം ജില്ലാ നേതാക്കളാണ് യോഗത്തില്‍ പങ്കെടുക്കുന്നത്. കോട്ടയത്ത് ഉച്ചക്ക് രണ്ടരക്കാണ് യോഗം. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ആര്‍എസ്എസ് – ബിജെപി പ്രവര്‍ത്തകര്‍ക്കുനേരെ ക്രൂരമായ ആക്രമണങ്ങളാണ് സിപിഎം നടത്തുന്നത്.
Discussion about this post