തിരുവനന്തപുരം: ഫുട്ബോള്‍ താരം സി.കെ. വിനീതിന് ജോലി നല്കാന് സംസ്ഥാന മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി. വിനീതിനെ സെക്രട്ടേറിയറ്റ് അസിസ്റ്റന്റായി നിയമിക്കുന്നതിനാണ് തീരുമാനിച്ചിട്ടുള്ളത്. കഴിഞ്ഞ മേയില്‍ അക്കൗണ്ടന്റ് ജനറല്‍ ഓഫീസിലെ ജോലിയില്‍നിന്നു വിനീതിനെ പിരിച്ചുവിട്ടിരുന്നു. ഇതേ തുടര്‍ന്നാണു സംസ്ഥാന സര്‍ക്കാര്‍ വിനീതിനു ജോലി നല്‍കിയത്.
പി യു ചിത്രയ്ക്ക് തുടര്‍ പരിശീലനത്തിനായി പ്രതിമാസം 25,000രൂപ സര്‍ക്കാര്‍ ധനസഹായം നല്‍കാനും തീരുമാനമായി.
Discussion about this post