ന്യൂഡല്‍ഹി: മദനിയുടെ സുരക്ഷാകാര്യത്തില്‍ കേരളം ഇടപെടേണ്ടെന്ന് സുപ്രീംകോടതി. സുരക്ഷാ ചുമതല കര്‍ണാടക സര്‍ക്കാരിനാണ്. കര്‍ണാടക പോലീസിന്റെ കസ്റ്റഡിയിലുള്ള പ്രതിയുടെ കാര്യത്തില്‍ കേരളം ഇടപെടേണ്ടെന്നും കോടതി പറഞ്ഞു.
സുരക്ഷ ഏറ്റെടുക്കാമെന്ന കേരളത്തിന്റെ നിര്‍ദ്ദേശം സുപ്രീംകോടതി തള്ളി. ഒരാളെ ഏത് സംസ്ഥാനമാണോ കസ്റ്റഡിയില്‍ വച്ചിരിക്കുന്നത് അയാളുടെ കാര്യം ആ സര്‍ക്കാര്‍ നോക്കിയാല്‍ മതിയെന്നും അതില്‍ മറ്റൊരു സംസ്ഥാനം ഇടപെടെണ്ടെന്നും കേരളത്തിലെത്തുമ്പോള്‍ മദനിക്ക് കൂടുതല്‍ സുരക്ഷ വേണമെന്ന് അവര്‍ ആവശ്യപ്പെട്ടാല്‍ മാത്രം കേരളം സുരക്ഷ നല്‍കിയാല്‍ മതിയെന്നും കോടതി പറഞ്ഞു.
അതേസമയം ന്യായമായ തുക മാത്രമേ മദനിയില്‍ നിന്ന് ഈടാക്കാവും എന്ന് കോടതി കര്‍ണാടക സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
എന്നാല്‍ അസിസ്റ്റന്റ് കമ്മീഷണര്‍ അടക്കം 19 ഉദ്യോഗസ്ഥരാണ് മദനിക്ക് സുരക്ഷയൊരുക്കുന്നതെന്നും അതിനാലാണ് ചിലവിനായി ഇത്രയും വലിയ തുകയാകുന്നതെന്നും കര്‍ണാടകയുടെ അഭിഭാഷകന വിശദീകരിച്ചു.
Discussion about this post