Wednesday, September 16, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

വാളയാറിലെ സ്വകാര്യ വെയ്ബ്രിജുകളുടെ താത്കാലിക നിയന്ത്രണം ആര്‍.ടി.ഒ.യ്ക്ക്‌

by Punnyabhumi Desk
Aug 7, 2017, 10:31 am IST
in കേരളം

പാലക്കാട്: പാലക്കാട് – തമിഴ്‌നാട് അതിര്‍ത്തി പ്രദേശമായ വാളയാറിലെ മോട്ടോര്‍ വാഹന ചെക്ക് പോസ്റ്റില്‍ ചരക്ക് വാഹനങ്ങളുടെ ഭാരമളക്കാനുളള സ്വകാര്യ വെയ്ബ്രി്ജുകളുടെ നിയന്ത്രണം താല്‍ക്കാലികമായി ആര്‍.ടി.ഒ.യുടെ അധീനതയിലായിരിക്കുമെന്ന് ജില്ലാ കലക്ടര്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ തീരുമാനമായി.

പ്രശ്‌നപരിഹാരത്തിനായി ജില്ലാ കലക്ടര്‍ സര്‍ക്കാറുമായി ചര്‍ച്ച നടത്തിയ ശേഷം ഉടന്‍ ഉത്തരവിറക്കുമെന്ന് ജില്ലാ കലക്ടറുടെ അഭാവത്തില്‍ യോഗത്തിന്റെ അധ്യക്ഷനായ എ.ഡി.എം എസ്.വിജയന്‍ അറിയിച്ചു. അതുവരെ മേഖലയില്‍ അഴിമതിരഹിതമായി പ്രവര്‍ത്തനം നടക്കേണ്ടതുണ്ട്. ഔദ്യോഗിക രേഖകളുടെ അടിസ്ഥാനത്തിലാവും ആര്‍.ടി.ഒയ്ക്ക് വെയ്ബ്രി്ജ് പ്രവര്‍ത്തനത്തിന്റെ താല്‍ക്കാലിക നിയന്ത്രണ ചുമതല നല്‍കുക. സുതാര്യത ഉറപ്പാക്കാന്‍ ചരക്കുകളുടെ ഭാരമളക്കുന്നതിന്റെ പകര്‍പ്പും സൂക്ഷിക്കും.

ജൂലൈ 1ന് ചരക്കു സേവന നികുതി നിലവില്‍ വന്നതിനെ തുടര്‍ന്ന് വാണിജ്യ നികുതി ചെക്ക് പോസ്റ്റുകള്‍ പ്രവര്‍ത്തിക്കാതിരുന്നിട്ടും ചരക്ക് വാഹനങ്ങളുടെ ഭാരമളക്കുന്നതിനായി മാത്രം പ്രദേശത്ത് വന്‍ ഗതാഗത കുരുക്ക് അനുഭവപ്പെടുന്നതായി പ്രദേശവാസികള്‍ ആരോപിച്ചു. കൂടാതെ കരാര്‍ കാലാവധി കഴിഞ്ഞിട്ടും പ്രവര്‍ത്തിക്കുന്ന സ്വകാര്യ വെയ്ബ്രി്ജുകളുടെ നിയന്ത്രണം അഴിമതി തടയുന്നതിന്റെ ഭാഗമായി സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നുളള ആവശ്യവും മുന്‍നിര്‍ത്തിയാണ് യോഗം ചേര്‍ന്നത്.

ഓണക്കാലത്തോടനുബന്ധിച്ചുളള ചരക്കുനീക്കം ആരംഭിച്ചതിന്റെ ഭാഗമായാണ് ഈയിടെ ഗതാഗതകുരുക്ക് വര്‍ധനവ് അനുഭവപ്പെടുന്നതെന്ന് ആര്‍.ടി.ഒ യോഗത്തില്‍ അറിയിച്ചു. മറ്റു യാത്രാവാഹനങ്ങളുടെ സാന്നിധ്യത്തിനു പുറമെ എക്‌സൈസ് ചെക്ക്‌പോസ്റ്റിലെ പരിശോധനയും ഗതാഗത കുരുക്കിന് ആക്കം കൂട്ടുന്നുണ്ട്. മൊത്തം മൂന്ന് വെയ്ബ്രിഡ്ജുകളാണ് ചെക്ക് പോസ്റ്റില്‍ പ്രവര്‍ത്തിക്കുന്നത്. അതില്‍ രണ്ടെണ്ണമാണ് സ്വകാര്യ ഏജന്‍സിയുടേത്. മറ്റൊന്ന് മോട്ടോര്‍ വാഹനവകുപ്പിന്റേതാണ്. കൂടുതലായി മൂന്നെണ്ണത്തിന്റെ കൂടി ആവശ്യം സര്‍ക്കാറിനെ അറിയിച്ചതായി ആര്‍.ടി.ഒ യോഗത്തില്‍ അറിയിച്ചു. ആര്‍.ടി.ഒ എന്‍.ശരവണന്‍ ഉള്‍പ്പെടെയുളള ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍, പ്രദേശത്തെ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍, വാര്‍ഡ് പ്രതിനിധികള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

Share
Tweet
Send

Related News

കേരളം

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കെ.കുഞ്ഞിക്കണ്ണന്‍ നിര്യാതനായി

കേരളം

തിരുമാന്ധാംകുന്ന് മാതൃക പിന്തുടരണം: മാര്‍ഗദര്‍ശക മണ്ഡലം

കേരളം

ശിവസേനയുടെ ആഭിമുഖ്യത്തില്‍ നടന്ന നാമജപ യജ്ഞവും സെക്രട്ടറിയേറ്റ് ധര്‍ണയും ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി ഉദ്ഘാടനം ചെയ്തു

പുതിയ വാർത്തകൾ

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കെ.കുഞ്ഞിക്കണ്ണന്‍ നിര്യാതനായി

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ജി.ഗോപിനാഥ് നിര്യാതനായി

തിരുമാന്ധാംകുന്ന് മാതൃക പിന്തുടരണം: മാര്‍ഗദര്‍ശക മണ്ഡലം

ശിവസേനയുടെ ആഭിമുഖ്യത്തില്‍ നടന്ന നാമജപ യജ്ഞവും സെക്രട്ടറിയേറ്റ് ധര്‍ണയും ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി ഉദ്ഘാടനം ചെയ്തു

സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 1-ാം സമാധിവാര്‍ഷികാചരണം ആഗസ്റ്റ് 16ന്

സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ സമ്പൂർണ അവധി

അദ്ധ്യാത്മരാമായണം കിളിപ്പാട്ട്

അഭേദാശ്രമത്തില്‍ കോടിയര്‍ച്ചന ജൂലൈ 11 ന് ആരംഭിക്കും

ശബരിമല തീര്‍ത്ഥാടനം: കൂടുതല്‍ കാര്യക്ഷമമാക്കാന്‍ വിപുലമായ പരിഷ്‌കാരങ്ങള്‍ പ്രഖ്യാപിച്ച് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.ജയകുമാര്‍

കൊട്ടിയൂര്‍ ടി.പി.ഗോപിനാഥാന്‍ നായര്‍ നിര്യാതനായി

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies