(നന്ദകുമാര്‍ കൈമള്‍ – ഹിന്ദു ജനജാഗൃതി സമിതി)
നമ്മുടെ രാജ്യത്ത് നടമാടുന്ന അഴിമതിയും ദാരിദ്ര്യവും ഒക്കെ കണ്ട് നാം പലപ്പോഴും വികാരാധീനരാവുകയോ മനസു മടുത്തു പോവുകയോ ചെയ്യുന്നുണ്ട്. ഒരു മാതൃകാ രാഷ്ട്രത്തിനായി നാം കാണുന്ന സ്വപ്നം,
സ്വപ്നം മാത്രമായി അവശേഷിക്കുന്നു. നമ്മുടെ ദേശത്തോടുള്ള തീവ്രമായ അഭിനിവേശം കാലം ചെല്ലുന്തോറും കുറഞ്ഞു കുറഞ്ഞു വരുന്നു. എന്നാല്‍ ആധ്യാത്മികഭാവം നമുക്ക് രാജ്യത്തോട് തോന്നിയാല്‍ സാഹചര്യങ്ങള്‍ കുറേക്കൂടി നന്നാക്കുവാനായി നമുക്ക് എന്തെങ്കിലുമൊക്കെ ചെയ്യാന്‍ സാധിക്കും.
മാനസിക വിക്ഷോഭത്തേക്കാള്‍ നല്ലത് ആധ്യാത്മികഭാവം! ഏതെങ്കിലും സാഹചര്യത്തോട് നമുക്ക് പെട്ടെന്നുണ്ടാക്കുന്ന വികാരപ്രകടനം താല്‍ക്കാലികം മാത്രമാണ്. ഇത് മാനസിക തലത്തില്‍ മാത്രമാണ് സംഭവിക്കുന്നത്. ആധ്യാത്മിക ഭാവം നമ്മുടെ ഉപബോധ തലത്തിലാണ് ഉടലെടുക്കുന്നത്. അതിനാല്‍ത്തന്നെ ഉപബോധ മനസില്‍ പെട്ടെന്നുണ്ടാകുന്ന ചിന്തകള്‍ പോലും വളരെക്കാലം നിലനില്‍ക്കും.
ഇതിനാലാണ് ആധ്യാത്മികഭാവമാണ് വികാര പ്രകടനത്തേക്കാള്‍ നല്ലത് എന്നു പറയുന്നത്.
ദേശത്തോട് നമുക്ക് ആധ്യാത്മികഭാവം (ദേശഭക്തി) ഉണ്ടോയെന്ന് പരിചിന്തനം ചെയ്യാം നമ്മുടെ നാട്ടിലെ ദാരിദ്ര്യം, സ്ത്രീകള്‍ക്കു നേരെയുള്ള അതിക്രൂരത, വര്‍ഗീയലഹളകളില്‍ കൊല്ലപ്പെടുന്ന ഹൈന്ദവ സഹോദരങ്ങള്‍ തുടങ്ങി രാജ്യത്തിന്റെ ദയനീയ സ്ഥിതിയെക്കുറിച്ചോര്‍ത്ത് വിഷമിക്കാറുണ്ടെങ്കിലും
ഇതു ക്ഷണികമാകാറാണ് പതിവ്.
– നമ്മുടെ രാജ്യത്ത് ഒരു നേരത്തെ ആഹാരത്തിനുപോലും കഷ്ടപ്പെടുന്ന പട്ടിണിപാവങ്ങളെ ഓര്‍ത്ത് എപ്പോഴെങ്കിലും നിങ്ങള്‍ ഭക്ഷണകാര്യത്തില്‍ മിതത്വം പാലിക്കാറുണ്ടോ?
– രാജ്യത്തു നടക്കുന്ന വര്‍ഗീയലഹളകളില്‍ ശിക്ഷിക്കപ്പെടുന്ന സഹോദരങ്ങള്‍ നേരിടുന്ന അനീതിയെക്കുറിച്ചു ചിന്തിച്ച് എപ്പോഴെങ്കിലും കണ്ണീര്‍ പൊഴിക്കാറുണ്ടോ?
– ഭീകരവാദം ഭയന്ന് പ്രാണരക്ഷാര്‍ഥം കാശ്മീര്‍ വിട്ടുപോകേണ്ടിവരുന്ന കാശ്മീരിലെ ഹൈന്ദവരുടെ ദയനീയാവസ്ഥയെക്കുറിച്ചോര്‍ക്കുന്‌പോള്‍ നിങ്ങള്‍ക്കു ലഭിച്ചു കൊണ്ടിരിക്കുന്ന സുഖസൌകര്യങ്ങളോടും സന്തോഷത്തോടും വെറുപ്പു തോന്നാറുണ്ടോ?
ഈ വിധത്തിലുള്ള ചിന്തകള്‍ എപ്പോഴെങ്കിലും ഉണ്ടായിട്ടുണ്ടെങ്കില്‍ നിങ്ങളില്‍ അല്‍പ്പമെങ്കിലും ദേശഭക്തി ഉണര്‍ന്നിട്ടുണ്ട്.
വിശുദ്ധമായ പിന്താങ്ങലുകളും സമര്‍പ്പണവും ദേശഭക്തി ഉണര്‍ത്തുന്നു ഛത്രപതി ശിവാജി മഹാരാജാവിന്റെ സേനാംഗങ്ങളായ മൌളര്‍ ഹിന്ദു സാമ്രാജ്യം കെട്ടിപ്പടുക്കുന്നതിനായി അദ്ദേഹത്തെ വളരെയധികം
സഹായിച്ചിട്ടുണ്ട്. ഓരോ മൌളരും അവരുടെ ഒരു കൈയില്‍ തുളസിയിലയും മറുകൈയില്‍ കത്തുന്ന കല്‍ക്കരിയും പിടിച്ചുകൊണ്ട് രാജാവിനോടു ചോദിച്ചു, ”അല്ലയോ രാജന്‍, സ്വരാജ്യത്തിനായി
തുളസിയിലയാണോ കത്തുന്ന കല്‍ക്കരിയാണോ ഞങ്ങള്‍ തെരഞ്ഞെടുക്കേണ്ടത്; എന്തുതന്നെ താങ്കള്‍ പറഞ്ഞാലും അതു ഞങ്ങള്‍ അനുസരിക്കും.” എന്ന്. പരിത്യജിക്കല്‍ (സമര്‍പ്പണം) ആണ് ഹൈന്ദവ സംസ്‌കാരത്തിന്റെ അടിസ്ഥാനം. പരിപൂര്‍ണ വിജയം ഹിന്ദു സംസ്‌കാരത്തിന്റെ പൂര്‍ണത
യുടെ ഒരു ഭാഗം തന്നെയാണ്. അതിനാല്‍ സ്വാഭാവികമായും ദേശത്തിനു വേണ്ടിയുള്ള ആധ്യാത്മികഭാവം – ദേശഭക്തി ആത്മസമര്‍പ്പണത്തിലൂടെ തന്നെ നേടിയെടുക്കേണ്ടതാണ്.
ആധ്യാത്മികനിലയിലൂടെയാണ് ആധ്യാത്മികഭാവം കൈവരുന്നത്. യഥാര്‍ത്ഥ ദേശഭക്തി ആധ്യാത്മിക സഹായത്തോടെയേ വളര്‍ത്തിയെടുക്കാന്‍ സാധിക്കുകയുള്ളൂ. ”യുവാക്കളേ, നിങ്ങള്‍ ദേശത്തിന്റെ നിലനില്‍പ്പിനായി പോരാടുന്നുവെങ്കില്‍ അത് ഹൈന്ദവ നിയമത്തിലെ മാര്‍ഗദര്‍ശനങ്ങള്‍
പൂര്‍ണമായും ഉള്‍ക്കൊണ്ടുകൊണ്ടായിരിക്കണം” എന്നാണ് വിവേകാനന്ദ സ്വാമികള്‍ പറഞ്ഞത്. പരിപൂര്‍ണമായ ആത്മത്യാഗമാണ് ആധ്യാത്മിക ഭാവത്തിലുള്ളത്. അങ്ങനെയെങ്കില്‍ മാത്രമേ ഈശ്വരാനുഗ്രഹം ഉണ്ടാകൂ.
ഹൈന്ദവ സ്വരാജ്യം സൃഷ്ടിക്കുന്നതിന് ഛത്രപതി ശിവജി മഹാരാജാവിന് പല പ്രതിസന്ധികളും നേരിടേണ്ടി വന്നിട്ടുണ്ട്. അവയെല്ലാം അദ്ദേഹത്തിന്റെ കുലദേവതയായ ഭവാനിദേവിയോടുള്ള അദ്ദേഹത്തിന്റെ
അചഞ്ചലമായ ആത്മസമര്‍പ്പണത്തിലൂടെയും വിശ്വാസത്തിലൂടെയും നേരിടാന്‍ സാധിച്ചു.
നിരന്തരമായ സാധനയിലൂടെയും ധാര്‍മിക അനുഷ്ഠാനങ്ങളിലൂടെയും ഈശ്വര രാജ്യത്തിനു വേണ്ടിയുള്ള ആധ്യാത്മികഭാവം – ദേശഭക്തി വളര്‍ത്താം
ഒരാള്‍ക്ക് രാഷ്ട്രത്തോട് ഭക്തി ഉണ്ടെങ്കില്‍ അയാളുടെ പ്രവൃത്തികളെല്ലാം രാഷ്ട്രതാല്‍പ്പര്യത്തിനനുസൃതമായിരിക്കും. നമുക്ക് ദേശത്തോടുള്ള കടമകളെല്ലാം ഭക്തിപൂര്‍വം സാധന എന്ന രീതിയില്‍ ചെയ്താല്‍ ദേശഭക്തി വളരുമെന്നത് തര്‍ക്കമില്ലാത്ത സത്യം തന്നെയാണ്. ഇതിനായി നമുക്ക്
ദേശത്തോട് വളരെയധികം ബന്ധം സ്ഥാപിച്ചിട്ടുള്ള ആചാര്യന്മാരുടെ സഹായം സ്വീകരിക്കാം, അതുപോലെതന്നെ, ദേശത്തിനുവേണ്ടി നിസ്വാര്‍ത്ഥ സേവനം ചെയ്യുന്ന സാമൂഹിക സ്ഥാപനങ്ങള്‍ക്കും സംഘടനകള്‍ക്കും നമ്മളാല്‍ കഴിയുന്ന സഹായങ്ങള്‍ ചെയ്യാം, അതിലുപരിയായി നമുക്കും
അവരോടൊപ്പം ചേര്‍ന്നു പ്രവര്‍ത്തിക്കാം.
ദേശഭക്തിയിലൂന്നി മാത്രമേ ഈശ്വരരാജ്യം സ്ഥാപിക്കാനാവൂ. ദേശഭക്തി പരിപോഷിപ്പിക്കുന്നയാളാണ് യഥാര്‍ഥ സ്വദേശാഭിമാനി. ഇങ്ങനെയുള്ള ദേശാഭിമാനികള്‍ക്ക് ആചാര്യന്മാരുടെ സഹായത്തോടെ
വളരെ മനോഹരമായ ഒരു ഈശ്വരരാജ്യം സ്ഥാപിച്ചെടുക്കാന്‍ തീര്‍ച്ചയായും സാധിക്കും. ഇതിനായി വിലമതിക്കാനാവാത്ത ഒരു അവസരമാണ് ഈശ്വരന്‍ നമുക്കിപ്പോള്‍ തന്നിരിക്കുന്നത്. ഒരു കാരണവശാലും ഈ
സന്ദര്‍ഭം പാഴാക്കരുത്.
(Courtesy : Paratpar Guru Dr. Jayant)
Discussion about this post