ഉത്തരാഖണ്ഡ്: ഉത്തരാഖണ്ഡില്‍ ഉണ്ടായ പ്രളയത്തില്‍ 3 കൈലാസ യാത്രികര്‍ കൊല്ലപ്പെട്ടു. ഉത്തരാഖണ്ഡിലെ മന്‍ഗ്താ നാലാ പ്രവിശ്യയിലാണ് സംഭവം. നാല് സൈനികരും 3 യാത്രികരും ഉള്‍പ്പടെ ഏഴുപേരെ കാണാതായിട്ടുണ്ട്. തുടര്‍ന്ന് നടന്ന തിരച്ചിലില്‍ 3 പേരുടെ മൃതശരീരം മാല്പയില്‍ നിന്നും കണ്ടെത്തി.
അപകടത്തെ തുടര്‍ന്ന് കൈലാസ് മാനസസരോവര്‍ യാത്ര നിര്‍ത്തി വെച്ചു. കാളി നദിയുടെ ജല നിരപ്പ് അനിയന്ത്രിതമായി ഉയരുന്നതും ആശങ്ക ഉയര്‍ത്തുകയാണ്.ഞായറാഴ്ച്ച ഹിമാചല്‍ പ്രദേശില്‍ മണ്ണിടിച്ചിലിനെ തുടര്‍ന്ന് ബസുകള്‍ കൂട്ടിയിടിച്ച് അപകടം ഉണ്ടായിരുന്നു. സംഭവത്തില്‍ അന്‍പതോളം പേര്‍ മരണപ്പെട്ടതായി സംശയിക്കുന്നു
Discussion about this post