ന്യൂഡല്‍ഹി : ഭാരതം എഴുപതാം സ്വാതന്ത്ര്യദിനാഘോഷത്തിനൊരുങ്ങി. വിപുലമായ ആഘോഷ പരിപാടികളാണ് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ഒരുക്കിയിരിക്കുന്നത്. ഭീകരവാദ ഭീഷണിയുടെ പശ്ചാത്തലത്തില്‍ രാജ്യമെങ്ങും കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.
വിപുലമായ ആഘോഷപരിപാടികളാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഒരുക്കിയിട്ടുള്ളത്. ആഘോഷങ്ങളുടെ ഭാഗമായി കഴിഞ്ഞ ദിവസം സൈന്യത്തിന്റെ പൂര്‍ണ വേഷത്തിലുള്ള പരിശീലന പരിപാടികളും നടന്നു. നാളെ ചെങ്കോട്ടയില്‍ നടക്കുന്ന ആഘോഷ പരിപാടികള്‍ക്ക് മുന്നോടിയായാണ് പരിശീലനം നടത്തിയത്. രാഷ്ട്രപതി ഭവന്‍, പാര്‍ലമെന്റ്, തുടങ്ങിയ സ്ഥലങ്ങളെല്ലാം വൈദ്യുത ദീപാലങ്കാരങ്ങളാല്‍ മുഖരിതമാണ്.
അതേസമയം ചരിത്ര നിമിഷത്തിനാണ് 2017 ലെ സ്വാതന്ത്ര്യ ദിനം സാക്ഷ്യം വഹിക്കുന്നത്. രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി തുടങ്ങിയ പദവികളില്‍ രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ അനുബന്ധ പ്രസ്ഥാനങ്ങളില്‍ നിന്നുള്ള നേതാക്കള്‍ എത്തിയിട്ടുള്ള ആദ്യ സ്വാതന്ത്ര്യ ദിനമാണിത്. ഭീകരാക്രമണ ഭീഷണി മുന്നില്‍ കണ്ട് രാജ്യത്തെ തന്ത്ര പ്രധാനമായ സ്ഥലങ്ങളിലെല്ലാം സുരക്ഷ ശക്തമാക്കിയിരിക്കയാണ്. അതിര്‍ത്തി പ്രദേശങ്ങളില്‍ സൈന്യത്തിന് ശക്തമായ ജാഗ്രതാ നിര്‍ദേശമാണ് നല്‍കിയിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായ ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ ഇന്ത്യ പാക് അതിര്‍ത്തിയില്‍ കൂടുതല്‍ സൈന്യത്തെയും വിന്യസിച്ചിട്ടുണ്ട്.
Discussion about this post