തിരുവനന്തപുരം: ഓണം – ബക്രീദ് മെട്രോ ഫെയറിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. ഭക്ഷ്യപൊതുവിതരണ മന്ത്രി പി. തിലോത്തമന്‍ അധ്യക്ഷത വഹിച്ചു. സഹകരണടൂറിസംദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ആദ്യ വില്പന നടത്തി. സെപ്തംബര്‍ 13 വരെയാണ് ഫെയര്‍.
സപ്ലൈകോയുടെ എല്ലാ വിപണനശാലകളും ഓഗസ്റ്റ് 30 മുതല്‍ സെപ്തംബര്‍ 13 വരെ ഓണം മാര്‍ക്കറ്റുകളായി പ്രവര്‍ത്തിക്കും. സപ്ലൈകോ വിപണന കേന്ദ്രങ്ങളില്‍ നിന്നും വാങ്ങുന്ന ബ്രാന്‍ഡഡ് ഉത്പന്നങ്ങള്‍ക്ക് അഞ്ച് മുതല്‍ മുപ്പത് ശതമാനം വരെ കിഴിവ് ലഭിക്കും. സപ്ലൈകോയുടെ ഓണം ഫെയറുകള്‍/മാര്‍ക്കറ്റുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വില്പന ശാലകളും രാവിലെ 9.30 മുതല്‍ വൈകിട്ട് ഏഴ് മണിവരെ പ്രവര്‍ത്തിക്കും.
Discussion about this post