തിരുവനന്തപുരം: മലയാളികളുടെ ഐശ്വര്യത്തിന്റെ ആണ്ട് പിറന്നതോടെ നാടെങ്ങും ആഘോഷതിമിര്‍പ്പിലാണ്. കാര്‍ഷികാഭിവൃദ്ധിയുടെയും തിരുവോണക്കാഴ്ചയുടെയും ഗൃഹാതുരത്വമുണര്‍ത്തുന്ന ഓര്‍മ്മയുമായാണ് ചിങ്ങം പുലര്‍ന്നത്. ഇന്ന് സംസ്ഥാനത്തെ ക്ഷേത്രങ്ങളില്‍ വന്‍ഭക്തജനത്തിരക്കാണ് അനുഭവപ്പെട്ടത്.
കാര്‍ഷികാഭിവൃദ്ധിയില്‍ കുടുംബങ്ങളില്‍ ഐശ്വര്യം നിറയുമെന്ന പ്രതീക്ഷയില്‍ മലയാളി പുതുവര്‍ഷത്തെ വരവേറ്റു. പുത്തന്‍ ആശയങ്ങള്‍ക്കും കൂട്ടായ്മകള്‍ക്കും തുടക്കം കുറിച്ചുകൊണ്ട് 1193-ാം കൊല്ലവര്‍ഷപുലരിയിലേക്ക് കടന്നപ്പോള്‍ ഏറെ പ്രതീക്ഷയിലാണ് മലയാളികള്‍. സംസ്ഥാനത്തെ പ്രധാന ക്ഷേത്രങ്ങളായ തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രം, ആറ്റുകാല്‍ ദേവീ ക്ഷേത്രം, കോഴിക്കോട് തളി മഹാദേവ ക്ഷേത്രം, ഗുരുവായൂര്‍ എന്നിവിടങ്ങളില്‍ പുലര്‍ച്ചെ മുതല്‍ വന്‍ ഭക്തജന തിരക്ക് അനുഭവപ്പെട്ടു.
ചിങ്ങമാസത്തോടനുബന്ധിച്ച് ഗുരുവായൂര്‍ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ 101 കലാകാരന്‍മാര്‍ അണി നിരക്കുന്ന പക്കമേളവും, ആറ്റുകാല്‍ ദേവീ ക്ഷേത്രത്തില്‍ പൊങ്കാലയുടെ ഭാഗമായുള്ള കുത്തിയോട്ട ചടങ്ങിനുള്ള രജിസ്‌ട്രേഷനും ആരംഭിച്ചിട്ടുണ്ട്.
Discussion about this post