തിരുവനന്തപുരം: കേരളത്തിലെ സാധാരണക്കാരെ വായനയിലേക്ക് അടുപ്പിക്കാന്‍ തുഞ്ചത്ത് എഴുത്തച്ഛന്റെ അദ്ധ്യാത്മ രാമായണത്തിന് സാധിച്ചതായി ഗവര്‍ണര്‍ പി. സദാശിവം അഭിപ്രായപ്പെട്ടു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സംഘടിപ്പിച്ച രാമായണ മാസാചരണത്തിന്റെ സമാപനം തിരുവനന്തപുരം ഒ. ടി. സി ഹനുമാന്‍ സ്വാമി ക്ഷേത്രത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജാതിക്കും മതത്തിനും അതീതമായി ജനങ്ങളെ ഒന്നിപ്പിക്കാന്‍ രാമായണത്തിന് സാധിക്കും. പഞ്ഞമാസമായ കര്‍ക്കടകത്തില്‍ നിന്ന് മോചനം തേടിയാണ് ജനങ്ങള്‍ രാമായണത്തെയും നാമജപത്തെയും ആശ്രയിച്ചത്. കേരളത്തില്‍ വന്ന ശേഷം സ്ഥിരമായി ശബരിമലയില്‍ പോകുന്നുണ്ട്. ലക്ഷങ്ങളെത്തുന്ന ശബരിമലയില്‍ എല്ലാവരെയും ഉള്‍ക്കൊള്ളുന്നതിന് ഇപ്പോള്‍ പരിമിതിയുണ്ട്. എന്നാല്‍ വനം പരിസ്ഥിതി നിയമങ്ങള്‍ക്കനുസരിച്ചു മാത്രമേ ശബരിമലയില്‍ വികസനം സാധ്യമാകൂയെന്ന് ഗവര്‍ണര്‍ പറഞ്ഞു.
ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു. എം. എല്‍. എമാരായ കെ. മുരളീധരന്‍, വി. എസ്. ശിവകുമാര്‍, ഒ. രാജഗോപാല്‍, ദേവസ്വം ബോര്‍ഡ് അംഗം അജയ് തറയില്‍, കമ്മീഷണര്‍ സി. പി. രാമരാജപ്രേമപ്രസാദ് എന്നിവര്‍ സംസാരിച്ചു
Discussion about this post