ന്യൂഡല്‍ഹി : പത്മപുരസ്‌കാരങ്ങള്‍ ജനകീയമാക്കിക്കൊണ്ട് പ്രധാനമന്ത്രിയുടെ പ്രഖ്യാപനം വന്നു. പത്മ പുരസ്‌കാരങ്ങള്‍ക്ക് ഇനി മുതല്‍ പൊതുജനങ്ങളില്‍ നിന്നുള്ള അഭിപ്രായങ്ങള്‍ സ്വീകരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചു.നിലവില്‍ ജനപ്രതിനിധികള്‍ക്കും മന്ത്രിമാര്‍ക്കും സംസ്ഥാന സര്‍ക്കാരുകള്‍ക്കും മാത്രമുള്ള അധികാരം ഇനി സാധാരണക്കാര്‍ക്കുകൂടി അവകാശമാകും. നീതി ആയോഗ് സംഘടിപ്പിച്ച പരിപാടിയിലാണ് പ്രധാനമന്ത്രിയുടെ ചരിത്രപരമായ പ്രഖ്യാപനം നടന്നത്.
ഓരോ പൗരനും ഈ രാജ്യത്തിന് വേണ്ടി എന്തെങ്കിലും ചെയ്യാന്‍ സാധിക്കും. എല്ലാവരുടേയും സംഭാവനകളെ കൂട്ടിയോജിപ്പിച്ചു കൊണ്ട് രാജ്യത്തെ ശക്തിപ്പെടുത്താനാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. അറിയപ്പെടാതെ കിടക്കുന്ന പല ഹീറോകളേയും രാജ്യം ഇനി തിരിച്ചറിയും.
ഭാരത ചരിത്രത്തിലെ ഏറ്റവും നിര്‍ണായകമായ മറ്റൊരു തീരുമാനം പ്രഖ്യാപിച്ചുകൊണ്ട് പ്രധാനമന്ത്രി നടത്തിയ പ്രസംഗം ഇങ്ങനെയായിരുന്നു. ഇനി മുതല്‍ ആര്‍ക്കും ഓണ്‍ലൈനായി പത്മ അവാര്‍ഡുകള്‍ക്കുള്ള ശുപാര്‍ശകള്‍ നല്‍കാം. ഇതുവരെ മന്ത്രിമാരുടെ ശുപാര്‍ശ അനുസരിച്ചാണ് പത്മ അവാര്‍ഡുകള്‍ നല്‍കി കൊണ്ടിരുന്നത്. ആ നിയന്ത്രണം സര്‍ക്കാര്‍ എടുത്തു കളയുകയാണ്
ഇനി മുതല്‍ ആര്‍ക്കും ഒരു വ്യക്തിയെ പത്മ പുരസ്‌കാരത്തിനായി നാമനിര്‍ദേശം ചെയ്യാം. നിലവില്‍ ജനപ്രതിനിധികള്‍ക്കും മന്ത്രിമാര്‍ക്കും സംസ്ഥാന സര്‍ക്കാരുകള്‍ക്കും മാത്രമാണ് പത്മ അവാര്‍ഡുകള്‍ക്ക് നാമനിര്‍ദേശം നല്‍കാന്‍ അധികാരമുള്ളത്. പത്മ പുരസ്‌കാരങ്ങള്‍ ഉന്നതസ്വാധീനമുള്ളവരിലേക്കും അനര്‍ഹരിലേക്കും വഴിമാറുന്നുവെന്ന വിമര്‍ശനം നരേന്ദ്ര മോദി സര്‍ക്കാര്‍ വന്നതിനു ശേഷമാണ് മാറിതുടങ്ങിയത്. പുരസ്‌കാര നിര്‍ണയത്തില്‍ പൊതു ജനങ്ങളുടെ അഭിപ്രായം കൂടീ പരിഗണിക്കുമ്പോള്‍ പുരസ്‌കാരങ്ങള്‍ക്ക് പുതിയമാനം കൈവരും.
Discussion about this post