തിരുവനന്തപുരം: ലീഗല്‍ മെട്രോളജി വകുപ്പിലെ എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥര്‍ സംസ്ഥാന വ്യാപകമായി പെട്രോള്‍/ഡീസല്‍ പമ്പുകളില്‍ പരിശോധന നടത്തി 25 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. യഥാസമയം അളവുതൂക്ക ഉപകരണങ്ങള്‍ മുദ്ര ചെയ്യാതിരിക്കുക, പെട്രോളിനും ഡീസലിനും നിയമപ്രകാരമുളള വിലയേക്കാള്‍ കൂടുതല്‍ ഈടാക്കുക തുടങ്ങിയ നിയമ ലംഘനങ്ങള്‍ക്കെതിരെയാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്.
Discussion about this post