ന്യൂഡല്‍ഹി : ദേര സച്ചാ സൌദാ തലവന്‍ ഗുര്‍മീത് റാം റഹിം കുറ്റക്കാരനെന്ന് കോടതി. പഞ്ചകുല സിബിഐ കോടതിയാണ് വിധി പ്രസ്താവിച്ചത്. ബലാത്സംഗ കേസിലാണ് കോടതി വിധി. വിധി പുറത്ത് വന്നതോടെ പരക്കെ അക്രമങ്ങള്‍ നടക്കാന്‍ സാധ്യതയുള്ളതിനാല്‍ പഞ്ചാബിലും ഹരിയാനയിലും കനത്ത സുരക്ഷ ഏര്‍പ്പെടുത്തി.
പതിനഞ്ച് വര്‍ഷം നീണ്ടുനിന്ന നിയമനടപടികള്‍ക്കൊടുവിലാണ് കേസില്‍ വിധി വന്നത്. 1999ല്‍ ആശ്രമത്തില്‍ വെച്ച് രണ്ട് സന്യാസികളെ ഗുര്‍മീത് സിങ് ബലാത്സംഗം ചെയ്‌തെന്ന കേസ് 2002ലാണ് സിബിഐ ഏറ്റെടുക്കുന്നത്.
2017 ആഗസ്റ്റ് 17ന് ആയിരുന്നു ഈ കേസിലെ അവസാന വാദം. ആര്യോഗ്യ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാണിച്ച് ഗുര്‍മീത് സിങ് അന്ന് ഹാജരായിരുന്നില്ല. മാദ്ധ്യമപ്രവര്‍ത്തകനായ റാം ചന്ദര്‍ ഛത്രപതിയുടെ കൊലപാതക കേസിലും ഇയാള്‍ വിചാരണ നേരിടുന്നുണ്ട്.
Discussion about this post