റോഹ്തക്: മാനഭംഗക്കേസില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ ഗുര്‍മീത് റാം റഹീം സിങിന് 20 വര്‍ഷത്തെ കഠിനതടവിന് ശിക്ഷിച്ചു. കനത്ത സുരക്ഷാ സന്നാഹങ്ങള്‍ക്കിടയിലാണ് റോഹ്തക് സുനരിയ ജയിലില്‍ തയാറാക്കിയ പ്രത്യേക കോടതിയില്‍ പ്രത്യേക സിബിഐ ജഡ്ജി ജഗ്ദീപ് സിങ് വിധി പ്രസ്താവിച്ചത്. രണ്ട് അനുയായികളെ ബലാത്സംഗം ചെയ്തുവെന്നാണ് കേസ്. ജയിലില്‍ നിന്നും മാറ്റണമെന്ന ആവശ്യവും കോടതി പരിഗണിച്ചില്ല. തടവ് ശിക്ഷ കൂടാതെ മുപ്പതുലക്ഷം രൂപ പിഴയും ചുമത്തിയിട്ടുണ്ട്. ഇതില്‍ 14 ലക്ഷം രൂപ വീതം പരാതിക്കാരായ രണ്ടുവനിതകള്‍ക്കു നല്‍കണമെന്നും കോടതി വിധിച്ചു.
അവസാനമായി എന്തെങ്കിലും പറയാനുണ്ടോ എന്ന ജഡ്ജിയുടെ ചോദ്യത്തിന് മുമ്പില്‍ ഗുര്മീത് പൊട്ടിക്കരഞ്ഞു. തനിക്ക് മാപ്പ് തരണമെന്ന് അദ്ദേഹം കോടതിയോട് അപേക്ഷിച്ചു.
ഗുര്‍മീതിന്റെ പ്രായം, ആരോഗ്യം, സാമൂഹികപ്രവര്‍ത്തകന്‍ എന്ന നിലയിലെ സംഭവാനകള്‍, ജനങ്ങള്‍ക്കിടയിലെ സ്വാധീനം എന്നിവ കണക്കിലെടുത്ത് പരാമാവധി കുറഞ്ഞ ശിക്ഷയേ നല്കാവൂ എന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ വിധി പ്രസ്താവത്തിന് മുമ്പ് കോടതിയോട് അഭ്യര്‍ത്ഥിച്ചിരുന്നു.
എന്നാല്‍ ഗുര്‍മീതിന് പരമാവധി ശിക്ഷ നല്‍കണമെന്നായിരുന്നു പ്രോസിക്യൂഷന്‍ വാദിച്ചത്. ജഡ്ജിയും രണ്ട് സഹായികളും മൂന്ന് പ്രതിഭാഗം അഭിഭാഷകരും രണ്ട് പ്രോസിക്യൂഷന്‍ അഭിഭാഷകരും പിന്നെ പ്രതിയായ ഗുര്‍മീതും മാത്രമായിരുന്നു വിധി പ്രസ്താവിക്കുമ്പോള്‍ താല്കാലിക കോടതിയിലുണ്ടായിരുന്നത്.
റോഹ്തക്കിലെ പ്രത്യേക ജയിലിലാണ് ഗുര്‍മീതിനെ പാര്‍പ്പിച്ചിരിക്കുന്നത്. അക്രമം നടത്തുന്നവര്‍ക്കു നേരെ വെടിവെപ്പ് ഉള്‍പ്പെടെ കര്‍ശന നടപടികളുണ്ടാകുമെന്ന് പോലീസ് വ്യക്തമാക്കി.
Discussion about this post